പത്തനംതിട്ട: ലോക്സഭാ തെരഞ്ഞെടുപ്പിൽ കോഴിക്കോട് മത്സരിക്കുന്ന എൻഡിഎ സ്ഥാനാര്‍ത്ഥി അഡ്വ: പ്രകാശ് ബാബു ഇന്ന് കോടതിയില്‍ കീഴടങ്ങും. ശബരിമല യുവതീപ്രവേശന വിഷയത്തിൽ പ്രതിഷേധങ്ങളുണ്ടാക്കിയ സംഭവത്തിൽ പോലീസ് പ്രകാശ് ബാബുവിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
എന്നാൽ തെരഞ്ഞെടുപ്പ് പത്രിക ഏപ്രിൽ നാലിന് മുൻപായി സമർപ്പിക്കേണ്ടതുകൊണ്ട് കേസുകളിൽ ജാമ്യമെടുക്കാനാണ് പ്രകാശ് ബാബു കീഴടങ്ങുന്നത്.ശബരിമല കേസിൽ എട്ട് കേസുകളാണുള്ളത് പ്രകാശ് ബാബുവിനെതിരെയുള്ളത്.ശബരിമലയിൽ കലാപത്തിന് ശ്രമിച്ചു, ചിത്തിര ആട്ട വിശേഷത്തിനിടെ സ്ത്രീയെ തടഞ്ഞു, ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ വീട്ടിലേക്ക് നടത്തിയ മാർച്ചിനിടെ പോലീസ് വാഹനങ്ങൾ തകർത്തു എന്നിവയാണ് പ്രകാശ് ബാബുവിനെതിരെയുള്ള ശക്തമായ കേസുകൾ.
Post Your Comments