Latest NewsIndiaInternational

കൊടും വിഷവും ഷാമ്പൂവും ബാത്‌റൂമിൽ സൂക്ഷിച്ചു, ഷാമ്പൂ എന്ന് കരുതി വിഷം തലയിൽ പുരട്ടിയ ആൾക്ക് സംഭവിച്ചത്

അമിതമായി വിയര്‍ക്കുകയും വിറയലും ഇദ്ദേഹത്തിന് ഉണ്ടായി.

ഷാമ്പൂ എന്ന് കരുതി തലയില്‍ തേച്ചത് കീടനാശിനി. ഷാമ്പൂവിന് പകരം കീടനാശിനിയുടെ പുറത്തെന്താണ് എഴുതി വെച്ചത് എന്ന് വായിച്ച് പോലും നോല്‍ക്കാതെയാണ് ഇദ്ദേഹം ഇത് തലയില്‍ തേച്ചത്. ബാത്‌റൂമിൽ തന്നെയായിരുന്നു വിഷവും സൂക്ഷിച്ചിരുന്നത്. എന്നാൽ അബദ്ധത്തിൽ ഷാമ്പൂവിനു പകരം വിഷം എടുത്തു തലയിൽ തേക്കുകയായിരുന്നു. അല്‍പ സമയം കഴിഞ്ഞാണ് ഇദ്ദേഹത്തിന് ഇത് മനസ്സിലായത്.

ഇത്തരത്തില്‍ ഒരു വലിയ അബദ്ധം സംഭവിച്ചു എന്ന കാര്യം. തലയില്‍ തേച്ചഉടൻ തന്നെ കീടനാശിനിയുടെ മണം അദ്ദേഹത്തിന് ലഭിച്ചു. ഇത്തരത്തില്‍ ഒരു അബദ്ധം തനിക്ക് സംഭവിച്ചു എന്ന് മനസ്സിലാക്കിയ ശേഷം ഇദ്ദേഹം ഉടൻ തന്നെ ഇതിനെതിരേയുള്ള പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ ചെയ്യാന്‍ ശ്രമിച്ചിരുന്നു. എന്നാൽ അമിതമായി വിയര്‍ക്കുകയും വിറയലും ഇദ്ദേഹത്തിന് ഉണ്ടായി.തുടർന്ന് ബന്ധുക്കൾ ഇദ്ദേഹത്തെ ആശുപത്രിയിലാക്കി.

ഡോക്ടര്‍മാര്‍ ഇദ്ദേഹത്തെ പെട്ടെന്ന് തന്നെ മുടി മുഴുവന്‍ ഷേവ് ചെയ്ത് കളയുകയും ബാക്കി വരുന്ന എല്ലാ വിധത്തിലുള്ള വിഷാംശത്തെ തലയില്‍ നിന്ന് പൂര്‍ണമായും ഇല്ലാതാക്കുകയും ചെയ്തു. അല്‍പ ദിവസത്തിന് ശേഷം ഇദ്ദേഹം പൂര്‍ണമായും പഴയ അവസ്ഥയിലേക്ക് തന്നെ എത്തി. ഇത് സോഷ്യൽ മീഡിയയിലും വാട്സാപ്പിലും പ്രചരിക്കുന്ന ഒരു കഥയാണ്. എത്രത്തോളം ഇതിനു ആധികാരികതയുണ്ടെന്നു വ്യക്തമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button