ജിദ്ദ : സൗദിയിൽ വാഹനാപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന പ്രവാസി മരിച്ചു. ജിദ്ദയിലെ കിലോ 13-ല്‍ കലപ്പ വുഡ് കമ്പനി ജീവനക്കാരനായിരുന്ന കാവനൂര്‍ സ്വദേശി തച്ചറമ്പന്‍ മുഹമ്മദ് (64) ആണ് മരിച്ചത്. മാര്‍ച്ച് ആറിനാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
വെന്റിലേറ്ററിലായിരുന്ന ഇദ്ദേഹത്തിന്റെ ആരോഗൃ നിലയില്‍ പേരിയ പുരോഗതി ഉണ്ടായതിനെ തുടര്‍ന്ന് രണ്ട് ദിവസത്തിനുള്ളില്‍ വെന്റിലേറ്ററില്‍നിന്നും മാറ്റാനിരിക്ക മരണം സംഭവിക്കുകയായിരുന്നു. നടപടിക്രമങ്ങള്‍ക്ക് പൂർത്തിയാക്കിയ ശേഷം മൃതദേഹം ജിദ്ദയില്‍ കബറടക്കും
ഭാര്യ : ആയിശ, മക്കള്‍: സലീം, സലീന, ഷാഹിന, നസീമ, നസ്റുദ്ദീന്‍, ശുഹൈല്‍. മരുമക്കള്‍ നജീബ്, ശരീഫ്, ഫിറോസ്, സമീറ.
Post Your Comments