Latest NewsNews

‘അച്ഛന്‍ കാണുന്നുണ്ട് എന്നെനിക്കറിയാം’: ലൂസിഫര്‍ അച്ഛന്‍ സുകുമാരന് സമര്‍പ്പിച്ച് പൃഥ്വിരാജ്

താന്‍ ആദ്യമായി സംവിധാനം ചെയ്ത ലൂസിഫര്‍ അച്ഛന്‍ സുകുമാരന് സമര്‍പ്പിച്ച് പൃഥ്വിരാജ്. ഇത് അച്ഛനുള്ളതാണ്. അച്ഛന്‍ കാണുന്നുണ്ട് എന്ന് എനിക്കറിയാമെന്ന് പ്രിഥ്വിരാജ് ഫേസ്ബുക്കില്‍ കുറിച്ചു.

‘അച്ഛന്‍ കാണുന്നുണ്ട് എന്ന് എനിക്കറിയാം. ലൂസിഫര്‍ ഇന്ന് മുതല്‍’ എന്നാണ് പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. പൃഥ്വിരാജ്, ഇന്ദ്രജിത്ത് എന്നിവരുടെ അച്ഛനായ സുകുമാരന്‍ ഇരുപത്തിരണ്ട് വര്‍ഷങ്ങള്‍ മുന്‍പ് മരണമടഞ്ഞു. നടനും നിര്‍മ്മാതാവുമായിരുന്നു സുകുമാരന്‍.

ലൂസിഫറിന്റെ ആദ്യപ്രദര്‍ശനത്തിന് മോഹന്‍ലാലും പൃഥിരാജും അടക്കം ലൂസിഫറിന്റെ പ്രധാന അണിയറ പ്രവര്‍ത്തകരെല്ലാം എറണാകുളം കവിതാ തീയേറ്ററിലെത്തിയിരുന്നു.

മഞ്ജു വാര്യര്‍, ടോവിനോ തോമസ്, ബോളിവുഡ് താരം വിവേക് ഒബ്രോയ് ടസായ്കുമാര്‍, ഇന്ദ്രജിത്ത്, കലാഭവന്‍ ഷാജോണ്‍, സച്ചിന്‍ കടേക്കര്‍, ശിവജി ഗുരുവായൂര്‍, ജോണി വിജയ്, , സുനില്‍ സുഖദ, ആദില്‍ ഇബ്രാഹിം, നന്ദു, ബാല, വി.കെ. പ്രകാശ്, അനീഷ് ജി. മേനോന്‍, ബാബുരാജ്, സാനിയ അയ്യപ്പന്‍, ഷോണ്‍ റോമി, മാലാ പാര്‍വതി, ശ്രേയാ രമേശ്, താരാ കല്യാണ്‍, കൈനകരി തങ്കരാജ് തുടങ്ങി ഒരു വലിയ താരനിര തന്നെയുണ്ട് ചിത്രത്തില്‍.

https://www.facebook.com/PrithvirajSukumaran/posts/2124741894247530

shortlink

Related Articles

Post Your Comments

Related Articles


Back to top button