ചൊവ്വയില്‍ ജീവനു നിലനില്‍ക്കാന്‍ സാധിക്കുമോ എന്നതിന്റെ തെളിവുകൾ പുറത്ത്. രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ നടത്തിയ പരീക്ഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. ഭൂമിയിലെ സൂക്ഷ്മ ജീവികളും സസ്യങ്ങളും ബഹിരാകാശ നിലയത്തിലെ അത്യന്തം ദുഷ്‌കരമായ സാഹചര്യത്തില്‍ 533 ദിവസമാണ് വിജയകരമായി ജീവിച്ചതെന്നും ഇത് ചൊവ്വയില്‍ ജീവന് അതിജീവനം സാധ്യമാണെന്ന് വ്യക്തമാക്കുന്നുവെന്നും ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു.
`നമ്മുടെ സൗരയൂഥത്തില്‍ ജീവന്‍ കണ്ടെത്താന്‍ ഏറ്റവും സാധ്യതയുള്ള ചൊവ്വയില്‍ ഇത്തരം സൂഷ്മ ജീവികള്‍ക്ക് കഴിയാനാകുമെന്നത് ആവേശം സൃഷ്ടിച്ചിരിക്കുകയാണ്. ബഹിരാകാശത്തെ ഉയര്‍ന്ന അള്‍ട്രാവയലറ്റ് രശ്മികളേറ്റും താപനിലയിലെ വലിയ ഏറ്റക്കുറച്ചിലുകളും അതിജീവിച്ചാണ് ഭൂമിയിലെ സൂഷ്മ ജീവനുകള്‍ പിടിച്ചു നിന്നത്.
Post Your Comments