മലപ്പുറം : ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാഹുൽഗാന്ധിയുടെ സ്ഥാനാർത്ഥിത്വം വൈകുന്നതിൽ വിമർശനവുമായി മുസ്‌ലിം ലീഗ്. വയനാട് സീറ്റിൽ പ്രഖ്യാപനം ഇനിയും വൈകുന്നത് ശരിയല്ലെന്ന് ലീഗ് നേതാക്കൾ പറഞ്ഞു.രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കുന്നതാണ് നല്ലതെന്നും ലീഗ് യോഗത്തിൽ നേതാക്കൾ പറഞ്ഞു.കോൺഗ്രസിന്‍റെ ആഭ്യന്തര കാര്യമായതിനാൽ വിഷയത്തെക്കുറിച്ച് പരസ്യ പ്രസ്താവനകൾ വേണ്ടെന്നാണ് മുസ്ലിംലീഗിന്‍റെ തീരുമാനം.
അതേ സമയം തീരുമാനം എത്രയും വേഗം ഉണ്ടായാൽ നല്ലതെന്ന് പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. എന്നാൽ അണികൾ ഭയപ്പെടേണ്ടെന്നും പ്രചാരണത്തിന് സമയം ലഭിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Post Your Comments