കോഴിക്കോട്: അറസ്റ്റ് വാറണ്ടുള്ള കോഴിക്കോട്ടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രകാശ് ബാബു ജയിലില്‍ കിടന്നാണെങ്കിലും തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. പ്രകാശ് ബാബു നാളെ കോടതിയില്‍ ഹാജരാകും. ജയിലില്‍ കിടന്നാണെങ്കില്‍ അങ്ങനെയും തെരഞ്ഞെടുപ്പിനെ നേരിടാന്‍ പ്രകാശിനാവുമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട് മൂന്നു് അറസ്റ്റ് വാറണ്ടുകളാണ് പ്രകാശ് ബാബുവിനെതിരെയുള്ളത്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പത്രിക നല്‍കണമെങ്കില്‍ അദ്ദേഹത്തിന് ഈ കേസുകളില്‍ ജാമ്യം കിട്ടണം. അതേസമയം പ്രചാരണം നിര്‍ത്തിവയ്ക്കില്ലെന്ന് പ്രകാശ് ബാബു നേരത്തേ അറിയിച്ചിരുന്നു. ശബരിമല യുവതീപ്രവേശന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് എട്ട് കേസുകള്‍ സ്ഥാനാര്‍ത്ഥിയുടെ പേരിലുണ്ട്. ഇതില്‍ മൂന്നെണ്ണത്തില്‍ അറസ്റ്റ് വാറന്‍ണ്ട് പുറപ്പെടുവിച്ചിരുന്നു. അറസ്റ്റ് വാറന്‍ഡ് നിലനില്‍ക്കുന്നവര്‍ക്ക് പത്രിക നല്‍കാനാവില്ലെന്നാണ് തെരഞ്ഞെടുപ്പ് നിയമത്തില്‍ പറയുന്നത്.
Post Your Comments