Latest NewsKerala

വിമാനത്താവളങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്

നിരവധി പേരില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്തു

കൊച്ചി : വിമാനത്താവളങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് . നിരവധി പേരില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടി. ആഭ്യന്തര-അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ വിവിധ തസ്തികകളില്‍ ജോലി വാഗ്ദാനം നല്‍കി വന്‍ തുക തട്ടിയെടുത്തതായാണ് പരാതി ഉള്ളത്. ഇടപ്പള്ളി ടോള്‍ എ.കെ.ജി. റോഡില്‍ പ്രവര്‍ത്തിക്കുന്ന ഫ്‌ളൈയിങ് ജെറ്റ് സ്ട്രീം ഏവിയേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനത്തിന്റെ മറവിലാണ് തട്ടിപ്പ് നടത്തിയത്. സ്ഥാപനത്തിന്റെ ഉടമകള്‍ മുങ്ങിയിരിക്കുകയാണ്.തട്ടിപ്പിനിരയായ ഒമ്പതു പേര്‍ പരാതിയുമായി കളമശ്ശേരി പോലീസിനെ സമീപിച്ചു.

തട്ടിപ്പിനിരയായവരില്‍ നിന്ന് മുപ്പതിനായിരം മുതല്‍ അമ്പതിനായിരം രൂപ വരെ ഈടാക്കിയിട്ടുണ്ട്. സ്ഥാപനത്തിനുള്ള കെട്ടിടം മുംബൈ സ്വദേശി മുഹമ്മദ് നാസിര്‍ അലി(30)യാണ് വാടകയ്ക്ക് എടുത്തത്. മുഹമ്മദ് നാസിര്‍ അലിയാണ് സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടര്‍. മാനേജരായി തിരുവനന്തപുരത്തുകാരന്‍ മനോജുമുണ്ടായിരുന്നു. മൂന്നു മാസം മുമ്പാണ് സ്ഥാപനം തുടങ്ങിയത്. എയര്‍ഹോസ്റ്റസ്, ഫ്‌ളൈറ്റ് റേഡിയോ ഓഫീസര്‍, കൊമേഴ്‌സ്യല്‍ പൈലറ്റ്, ഏവിയേഷന്‍ മാനേജ്‌മെന്റ്, റീട്ടെയില്‍ മാനേജ്‌മെന്റ്, എയര്‍പോര്‍ട്ട് ഗ്രൗണ്ട് മാനേജ്‌മെന്റ്, എയര്‍ലൈന്‍ ടിക്കറ്റിങ് തുടങ്ങിയ കോഴ്‌സുകളും സ്ഥാപനത്തില്‍ ഉണ്ടെന്ന ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്.

തട്ടിപ്പിനിരയായവരുടെ പണം സ്ഥാപനത്തിലെ ജീവനക്കാരുടെ അക്കൗണ്ടിലേക്കാണ് നിക്ഷേപിപ്പിച്ചത്. പിന്നീട് ഇതില്‍ നിന്ന് ഉടമ പണം പിന്‍വലിക്കുകയായിരുന്നു. തുടക്കത്തില്‍ സ്ഥാപനത്തില്‍ ഒമ്പത് ജീവനക്കാരുണ്ടായിരുന്നു. സ്ഥാപനത്തിലെ ജീവനക്കാരില്‍ നിന്നും ജോലി നല്‍കാമെന്ന് വാഗ്ദാനം നല്‍കി പണം വാങ്ങിയിട്ടുണ്ട്. മനോജാണ് വിവിധ രേഖകളില്‍ ഒപ്പ് വെച്ചിട്ടുള്ളത്. കളമശ്ശേരി പോലീസ് കെട്ടിടത്തില്‍ പരിശോധന നടത്തി. പ്രാഥമിക അന്വേഷണത്തില്‍ പതിന്നാലോളം പേര്‍ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് അറിവ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button