മാണ്ഡ്യ: കര്‍ണാടകയിലെ മാണ്ഡ്യ മണ്ഡലത്തില്‍ നടി സുമലതയക്ക് അപര ഭീഷണി. നടിയെ കൂടാതെ മൂന്നു സുമലതമാര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കും. നാലു സുമലതമാരും മത്സരിക്കുന്നത് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായാണ്.നാല്പേര്ക്കും വേണ്ടത് ഒരേ ചിഹ്നമാണ്. ഇവര്‍ക്ക് അനുവദിക്കുന്ന ചിഹ്നത്തിന്റെ കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനം എടുക്കും.
അന്തരിച്ച കോണ്‍ഗ്രസ് നേതാവ് അംബരീഷിന്റെ ഭാര്യയും നടിയുമായ സുമലതയുടെ വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസാണ്. കനകാപുരയില്‍നിന്നുള്ള സ്ഥാനാര്‍ത്ഥി സുമലത എംഎസ്സിക്കാരിയാണ്. ബാക്കിയുള്ളവരെല്ലാം സ്കൂള്‍ വിദ്യാഭ്യാസം മാത്രമുള്ളവരാണ്. ബിജെപി പിന്തുണയോടെയാണ് നടി സുമലത മത്സരിക്കുന്നത്.
സംസ്ഥാന ബിജെപി നേതൃത്വം മാണ്ഡ്യയിലേക്ക് സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചിട്ടില്ല. കേന്ദ്ര നേതൃത്വത്തിന് നല്കിയ സ്ഥാനാര്‍ത്ഥി പട്ടികയില്‍ മാണ്ഡ്യ ഒഴിച്ചിട്ടിരുന്നു.താരത്തെ മത്സരിപ്പിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യം കര്‍ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി തള്ളിയിരുന്നു. ജെഡിഎസിന്റെ സീറ്റ് എറ്റെടുക്കുന്നതിന് കോണ്‍ഗ്രസ് താത്പര്യം പ്രകടിപ്പിക്കാത്ത സാഹചര്യത്തില്‍ റിബലായിട്ടാണ് സുമലതയുടെ രംഗപ്രവേശം.
മാണ്ഡ്യയില്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ മകന് നിഖില്‍ ഗൗഡയെയാണ് സുമലതയുടെ എതിരാളി.നടിയുടെ വോട്ട് ഭിന്നിപ്പിക്കാനായിട്ടാണ് മൂന്ന് അപര സ്ഥാനാര്‍ത്ഥികളെ രംഗത്ത് കൊണ്ടു വന്നതെന്ന് ആക്ഷേപമുണ്ട്.കന്നഡ സിനിമകളിലെ നിറസാന്നിധ്യവും മുന്‍ കേന്ദ്രമന്ത്രിയുമായ എം.എച്ച്. അംബരീഷ് കഴിഞ്ഞ നവംബറിലാണ് അന്തരിച്ചത്.3 തവണ ലോക്സഭാംഗമായി മാണ്ഡ്യയെ പ്രതിനിധീകരിച്ച അംബരീഷ് സിദ്ധരാമയ്യ മന്ത്രിസഭയിലും മന്ത്രിപദം അലങ്കരിച്ചിട്ടുണ്ട്. രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണെങ്കില്‍ മാണ്ഡ്യയില്‍ നിന്ന് മാത്രമായിരിക്കും ജനവിധി തേടുകയെന്ന് സുമലത വ്യക്തമാക്കിയിരുന്നു.
Post Your Comments