16-ാം ലോക്സഭയില്‍ അവതരിപ്പിച്ചത് 273 ബില്ലുകള്‍. ഇവയില്‍ 240 എണ്ണം പാസാക്കി. 23 ബില്ലുകള്‍ ഇനി പാസ്സാക്കാനുണ്ടെന്നും ഇലക്ഷന് വാച്ച്ഡോഗ് ഫോര്‍ ഡെമോക്രാറ്റിക് റിഫോംസിന്റെ (എഡിആര്‍) റിപ്പോര്‍ട്ട് പറയുന്നു.
ഡല്‍ഹിയില്‍ നിന്നുള്ള ഏഴ് എംപിമാര്‍ക്കാണ് ഏറ്റവും കൂടുതല്‍ ശരാശരി ഹാജരുള്ളത്. 312 സിറ്റിങ്ങുകളില്‍ 289 എണ്ണത്തിലും ഇവര്‍ ഹാജരായിരുന്നു. 221 ചോദ്യോത്തരവേളയില്‍ 251 ചോദ്യങ്ങള്‍ ഉന്നയിക്കപ്പെട്ടതായും റിപ്പോര്‍ട്ടിലുണ്ട്. ഏറ്റവും കുറഞ്ഞ ഹാജര്‍ നേടിയത് നാഗലാന്ഡില് നിന്നുള്ള രണ്ട് എംപിമാരാണ്. 85 സിറ്റിങ്ങുകളില്‍ മാത്രമേ ഇവരുണ്ടായിരുന്നുള്ളു.
മഹാരാഷ്ട്രയില്‍ നിന്നുള്ള എംപിമാരാണഅ പതിനാറാം ലോക്സഭയില്‍ ഏറ്റവുമധികം ചോദ്യങ്ങള്‍ ഉന്നയിച്ചിട്ടുള്ളത്. 50 എംപമാരാണ് ഇവിടെ നിന്നുള്ളത്. ചോദ്യമുന്നയിച്ചവരിലും ഏറ്റവും കുറവ് നാഗലാന്‍ഡ് എംപിമാര്‍ തന്നെ. മഹാരാഷ്ട്രയിലെ ബരാമതില് നിന്നുള്ള സുപ്രിയ സുലേ ആണ് ഏറ്റവുമധികം ചോദ്യം ചോദിച്ച എംപി. 1181 ചോദ്യങ്ങളാണ് ഇവര്‍ ഉന്നയിച്ചത്.
അതേസമയം ഏറ്റവും കൂടുതല്‍ ചോദ്യങ്ങള്‍ ഉന്നയിച്ച രാഷ്ട്രീയപാര്‍ട്ടി ശിവസേനയാണ്. പതിനെട്ട് എംപിമാരാ്ണ് സേനയ്ക്കുള്ളത്.
Post Your Comments