അസ്താന: സൈനിക ഹെലികോപ്റ്റർ തകർന്നു വീണ് 13 പേർ കൊല്ലപ്പെട്ടു. തെക്ക്പടിഞ്ഞാറൻ കസാഖ്സ്ഥാനിലെ ഷലാഗാഷിനാണ് അപകടം നടന്നത്. ബുധനാഴ്ച നടന്ന അപകടത്തില്‍ റഷ്യൻ നിർമിത എംഐ-8 ഹെലികോപ്റ്ററാണ് തകർന്നു വീണത്.
അതേസമയം ഹെലികോപ്റ്റര്‍ തകര്‍ന്നു വീണ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു. അക്തോവിൽനിന്നും ഉസ്ബെക്കിസ്ഥാന്റെ അതിർത്തിയായ ഷിംകെന്റിലേക്ക് പോകുമ്പോഴായിരുന്നു അപകടം. പരിശീലനപ്പറക്കലിനിടെയാണ് ഹെലികോപ്റ്റര്‍ തകര്‍ന്നു വീണത്.
Post Your Comments