കാഠ്മണ്ഡു: അമേരിക്കന്‍ ശാസ്ത്രജ്ഞരുടെ ഒരു സംഘം ബുധനാഴ്ച എവറസ്റ്റ് പര്‍വതത്തിലേക്ക്. ആഗോള താപനം മൂലം ഉരുകുന്ന ഹിമാലയന്‍ പര്‍വതങ്ങളെയും മഞ്ഞുപാളികളേയും മലിനീകരണം എത്രമാത്രം ബാധിക്കുന്നുണ്ടെന്ന് പഠിക്കുകയാണ് ലക്ഷ്യം.
വെസ്റ്റേണ്‍ വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റിയിലെ ജോണ്‍ ഓള്‍ന്റെ നേതൃത്വത്തിലുള്ള സംഘം അടുത്ത രണ്ട് മാസം മേഖലയില്‍ തങ്ങും. ഇതിനിടെ സാമ്പിളുകള്‍ ശേഖരിച്ച് മഞ്ഞ്, സസ്യങ്ങള്‍ എന്നിവ പഠനവിധേയമാക്കും. പഠന സംബന്ധമായയ സാമ്പിളുകളും ഡാറ്റയും കൊണ്ടുവരാന്‍ നേപ്പാളിലെ പ്രാദേശിക യൂണിവേഴ്‌സിറ്റികളോടും സര്‍ക്കാര്‍ ഏജന്‍സികളോടും ഗവേഷകസംഘം അഭ്യര്‍ത്ഥിക്കും. നിലവില്‍ ശേഖരിച്ചതും 2009ല്‍ നടത്തിയ സന്ദര്‍ശനത്തില്‍ ശേഖരിച്ചതും തമ്മിലുള്ള വ്യത്യാസവും സംഘം പരിശോധിക്കും.
മെയ് മാസത്തില്‍ എവറസ്റ്റിന്റെ 8,850 മീറ്റര്‍ (29,035 അടി) ഉയരത്തിലെത്താന്‍ സംഘം ആരോഹണം തുടങ്ങും.മ ലഞ്ചെരുവിലെ സസ്യജാലങ്ങളും മറ്റും ശേഖരിക്കുന്നതിനിടയില്‍, ഹിമവസ്തുക്കളുടെ നിറം, ധാതുക്കള്‍ എന്നിവയെക്കുറിച്ച് പഠിക്കാനും അവര്‍ പദ്ധതിയിടുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനം സസ്യജാലങ്ങളേയും പ്രദേശവാസികളുടെ ജലലഭ്യതയേയും എങ്ങനെ ബാധിക്കും എന്നതുള്‍പ്പെടെ പഠനവിഷയമാകുമെന്നും സംഘം അറിയിച്ചു,
Post Your Comments