Latest NewsKerala

ആളുമാറി പോലീസ് മര്‍ദ്ദനം: ദളിത് യുവാവ് ആശുപത്രിയില്‍

ആര്യനാട്: പോലീസ് ആളുമാറി മര്‍ദ്ദിച്ച ദളിത് യുവാവ് ആശുപത്രിയില്‍. പിടിച്ചുപറി കേസിലെ പ്രതിയെന്ന് ആരോപിച്ച് യുവാവിനെ മഫ്തി പോലീസ് വീട്ടില്‍ കയറി പിടിച്ചിറക്കി മര്‍ദ്ദിക്കുകയായിരുന്നു. എന്നാല്‍ പോലീസ് സ്റ്റേഷനിലെത്തിച്ച് വിശദമായ സിസിടിവി പരിശോധനയിലും തിരിച്ചറിയല്‍ നടത്തുകയും ചെയ്തപ്പോള്‍ കുറ്റക്കാരന്‍ മറ്റൊരാളെന്ന് തിരിച്ചറിയുകയായിരുന്നു. സംഭവത്തില്‍ യ്ഥാര്‍ത്ഥ പ്രതിയെ പിന്നീട് അറസ്റ്റ് ചെയ്തു.

ആര്യനാട് ജംഗ്ഷനില്‍ വച്ച് സ്ത്രീയുടെ ബാഗ് പിടിച്ചുപറിച്ച കേസിലെ പ്രതിയാണെന്നാരോപിച്ചാണ് പഴയതെരുവ് രാഹുല്‍ ഭവനില്‍ രാഹുല്‍ (18 ) നെ അകാരണമായി വീട്ടില്‍ നിന്നും പിടിച്ചിറക്കി മര്‍ദിച്ചത്. ക്രൂരമായി മര്‍ദ്ദനമേറ്റ രാഹുല്‍ മാനസികമായും ശാരീരികമായും തകര്‍ന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. രാഹുല്‍ ആദ്യം നടുമങ്ങാട് താലുക്ക് ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും പിന്നീട് ആര്യനാട് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

അതേസമയം മകനെ മര്‍ദ്ദിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് രാഹുലിന്റെ പിതാവ് ഉന്നത പോലീസ് അധികാരികള്‍ക്ക് പരാതി നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button