ന്യൂഡല്‍ഹി: നിമിഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ രാജ്യം ആകാക്ഷയോടെ കാത്തിരുന്ന പ്രഖ്യാപനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബഹിരാകാശത്ത് ഇന്ത്യ വലിയ നേട്ടം കൈവരിച്ചുവെന്ന് മോദി പറഞ്ഞു. ഉപഗ്രഹവേധ മിസൈല്‍ വിജയകരമായി വിക്ഷേപിച്ചുവെന്ന് പ്രധാനമന്ത്രി അറിയിച്ചു. ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. ഇതിലൂടെ ഉപഗ്രഹത്തെ ആക്രമിച്ചു വീഴ്ത്തുന്നതില്‍ ഇന്ത്യ വിജയിച്ചു.
എ-സാറ്റ് മിസൈലിന്റെ പര്യവേഷണമാണ് ഇപ്പോള്‍ നടന്നിരിക്കുന്നത്. വളരെ പ്രധാനപ്പെട്ട ബഹിരാകാശ നേട്ടമാണ് ഇന്ത്യ നേടിയിരിക്കുന്നത്. മിസൈല്‍ മൂന്നു മിനിറ്റില്‍ ലക്ഷ്യം കണ്ടുവെന്നും മോദി അറിയിച്ചു. റഷ്യ, അമേരിക്ക, ചൈന എന്നീ രാജ്യങ്ങള്‍ക്ക് പിന്നാലെയാണ് ഇന്ത്യ ഈ വലിയ നേട്ടം കൈവരിച്ചിരിക്കുന്നത്.
Post Your Comments