KeralaLatest News

എം.എല്‍.എമാര്‍ ലോക്സഭയിലേക്ക് മത്സരിക്കുന്ന കാര്യത്തില്‍ ഹൈക്കോടതിയുടെ അഭിപ്രായം ഇങ്ങനെ

കൊ​ച്ചി:  എംഎല്‍എമാര്‍ ലോക് സഭ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നില്‍ തെറ്റില്ലെന്ന് ഹെെക്കോടതി. എംഎല്‍ എമാര്‍ മല്‍സരിക്കുന്നതിനെതിരെ നല്‍കിയ പൊതു താല്‍പര്യ ഹര്‍ജി പരിഗണിക്കവേയാണ് ഹെെക്കോടതി ഇത് വ്യക്തമാക്കിയത്. ഹ​ര്‍​ജി നി​ല​നി​ല്‍​ക്കി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി ഡി​വി​ഷ​ന്‍ ബെ​ഞ്ചാ​ണ് ഹ​ര്‍​ജി ത​ള്ളി​യ​ത്. എം​എ​ല്‍​എ​മാ​ര്‍ മ​ല്‍​സ​രി​ക്കു​ന്ന​തി​ല്‍ അ​പാ​ക​ത​യി​ല്ല. ഭ​ര​ണ​ഘ​ട​ന അ​ത് അ​നു​വ​ദി​ക്കു​ന്നു​ണ്ടെ​ന്നും ഹൈ​ക്കോ​ട​തി പറഞ്ഞു.  എ ​റ​ണാ​കു​ളം തി​രു​വാ​ങ്കു​ളം സ്വ​ദേ​ശി എം.​അ​ശോ​ക​ന്‍ സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി​യി​ലാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ പ​രാ​മ​ര്‍​ശം.

ലോക്സഭ തിരഞ്ഞെടുപ്പില്‍ എംഎല്‍എമാര്‍ നിന്ന് വിജയിച്ചാല്‍ ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടി വരുമെന്നും ഇത് അധിക ചിലവ് വരുത്തുമെന്നായിരുന്നു ഹര്‍ജിയില്‍. മാത്രമല്ല.ഇപ്രകാരം സംഭവിച്ചാല്‍ ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിനുളള ചിലവ് എംഎല്‍എമാര്‍ വഹിക്കണമെന്നും ഹര്‍ജിയില്‍ ന വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഹെെക്കോടതി ഇത് നിരസിച്ചതോടെ ഹര്‍ജി പിന്‍വലിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button