കൊച്ചി: എംഎല്‍എമാര്‍ ലോക് സഭ തിരഞ്ഞെടുപ്പില്‍ മല്സരിക്കുന്നില് തെറ്റില്ലെന്ന് ഹെെക്കോടതി. എംഎല് എമാര്‍ മല്‍സരിക്കുന്നതിനെതിരെ നല്കിയ പൊതു താല്പര്യ ഹര്‍ജി പരിഗണിക്കവേയാണ് ഹെെക്കോടതി ഇത് വ്യക്തമാക്കിയത്. ഹര്‍ജി നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കി ഡിവിഷന് ബെഞ്ചാണ് ഹര്‍ജി തള്ളിയത്. എംഎല്‍എമാര്‍ മല്‍സരിക്കുന്നതില്‍ അപാകതയില്ല. ഭരണഘടന അത് അനുവദിക്കുന്നുണ്ടെന്നും ഹൈക്കോടതി പറഞ്ഞു. എ റണാകുളം തിരുവാങ്കുളം സ്വദേശി എം.അശോകന് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം.
ലോക്സഭ തിരഞ്ഞെടുപ്പില്‍ എംഎല്‍എമാര്‍ നിന്ന് വിജയിച്ചാല്‍ ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടി വരുമെന്നും ഇത് അധിക ചിലവ് വരുത്തുമെന്നായിരുന്നു ഹര്‍ജിയില്‍. മാത്രമല്ല.ഇപ്രകാരം സംഭവിച്ചാല്‍ ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിനുളള ചിലവ് എംഎല്‍എമാര്‍ വഹിക്കണമെന്നും ഹര്‍ജിയില്‍ ന വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഹെെക്കോടതി ഇത് നിരസിച്ചതോടെ ഹര്‍ജി പിന്‍വലിച്ചു.
Post Your Comments