Education & Career

എൽ.എൽ.എം സ്‌പോട്ട് അഡ്മിഷൻ

കോഴിക്കോട് ഗവൺമെന്റ് ലോ കോളേജിൽ എൽ.എൽ.എം കോഴ്‌സിലേക്കുളള സ്‌പോട്ട് അഡ്മിഷൻ, കമ്മീഷണർ ഓഫ് എൻട്രൻസ് എക്‌സാമിനേഷൻ പ്രസിദ്ധികരിച്ച കാറ്റഗറി ലിസ്റ്റിന് വിധേയമായി (എസ്.സി – ഒന്ന്, എസ്.റ്റി – ഒന്ന്, സ്റ്റേറ്റ് മെറിറ്റ് – മൂന്ന്) മാർച്ച് 30ന് രാവിലെ 11ന് നടക്കും. അഡ്മിഷന് ആവശ്യമായ എല്ലാ അസൽ രേഖകളും സ്‌പോട്ട് അഡ്മിഷൻ സമയത്ത് ഹാജരാക്കണം. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ മാത്രമേ സ്‌പോട്ട് അഡ്മിഷന് ഹാജരാകേണ്ടതുളളൂ എന്നും പ്രിൻസിപ്പാൾ അറിയിച്ചു. ഫോൺ: 0495-2730680.

shortlink

Related Articles

Post Your Comments

Related Articles


Back to top button