
വാഷിംഗ്ടണ്‍ : സിറിയയിലെ ജൂലാന്‍ കുന്നില്‍ അവകാശ വാദം ഉന്നയിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ്ട്രംപ് . ഇതിന്റെ ഭാഗമായി ഇസ്രായേലിന്റെ പരമാധികാരം അംഗീകരിക്കുന്ന പ്രഖ്യാപനത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഒപ്പുവെച്ചു. ഇതോടെ ഡോണള്‍ഡ് ട്രംപിന്റെ നടപടിക്കെതിരെ അറബ് ലോകത്ത്
കടുത്ത പ്രതിഷേധം ഉയര്‍ന്നു. യു.എ.ഇ ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങളും അമേരിക്കന്‍ നീക്കത്തില്‍ ആശങ്ക പ്രകടിപ്പിച്ചു.
പശ്ചിമേഷ്യയില്‍ ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിക്കുന്നതാണ് അമേരിക്കന്‍ നീക്കമെന്ന് അറബ് ലീഗ് കുറ്റപ്പെടുത്തി. വൈറ്റ്ഹൗസില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിനൊപ്പം നടത്തിയ വാര്‍ത്തസമ്മേളനത്തിലായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. ജുലാന്‍ കുന്നുകള്‍ അധിനിവിഷ്ട പ്രദേശമായാണ് യു.എന്‍ പരിഗണിക്കുന്നത്.
അറബ് ഭൂമിയിലെ ഇസ്രായേല്‍ അധിനിവേശം അംഗീകരിക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്തിരിയണമെന്ന് അറബ് ലീഗ് അമേരിക്കയോട് ആവശ്യപ്പെട്ടു. ഇസ്ലാമിക രാജ്യങ്ങളുടെ പൊതുവേദിയായ ഒ.ഐ.സിയും ട്രംപിന്റെ നടപടി ചോദ്യം ചെയ്തു.
Post Your Comments