കുറവിലങ്ങാട് : കോട്ടയം കാണക്കാരിയിലെ വീട്ടമ്മയുടെ ദുരൂഹസാഹചര്യത്തിലുള്ള മരണം, കൊലപാതകമാണോ എന്നതിനെ കുറിച്ച് അന്വേഷണ സംഘത്തിന്‍െ വിലയിരുത്തല്‍ ഇങ്ങനെ. കാണക്കാരി പട്ടിത്താനത്തു വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാകാന്‍ സാധ്യതയില്ലന്നും സ്വയം തീ കൊളുത്തിയതാകാമെന്നും അന്വേഷണ സംഘംത്തിന്റെ നിഗമനം. പട്ടിത്താനം വിക്ടര്‍ ജോര്‍ജ് റോഡില്‍ വാഴക്കാലയില്‍ ചിന്നമ്മ ജോസഫിന്റെ (83) മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഇവരുടെ മകന്‍ ബിനുരാജിനെ പൊലീസ് വീണ്ടും ചോദ്യം ചെയ്‌തെങ്കിലും കാര്യമായ സൂചനകളൊന്നും ലഭിച്ചിട്ടില്ല.
പോസ്റ്റ്‌മോര്‍ട്ടം, ശാസ്ത്രീയ പരിശോധന, ഫൊറന്‍സിക് പരിശോധന എന്നിവയെല്ലാം വിശദമായി പരിശോധിച്ച അന്വേഷണ സംഘം കൊലപാതക സാധ്യത തള്ളിക്കളയുകയാണ്. ശരീരത്തിലേറ്റ ഗുരുതരമായ പൊള്ളലാണ് ചിന്നമ്മയുടെ മരണ കാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മൃതദേഹത്തില്‍ മണ്ണെണ്ണയുടെ അംശമുള്ളതായി ഫൊറന്‍സിക് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കത്തിക്കരിഞ്ഞ ശരീരം കിടന്നതിനു സമീപത്തു പുല്ലിനും വാഴയ്ക്കും തീപിടിച്ചതിന്റെ ലക്ഷണങ്ങളുണ്ട്. ഇവിടെ നിന്നു തീ കൊളുത്തിയ ശേഷം വെപ്രാളത്തില്‍ ഓടിയതാവാമെന്നാണു നിഗമനം.
ബിനുരാജ് അമ്മയോടു സ്ഥിരമായി വഴിക്കിടാറുണ്ടെന്നും പലവട്ടം മര്‍ദിച്ചിരുന്നുവെന്നും പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബിനുരാജിനെ കസ്റ്റഡിയിലെടുത്തത്. വീട്ടിലെ ജോലിക്കാരന്‍ വിശ്വംഭരനെയും കസ്റ്റഡിയിലെടുത്തിരുന്നു. ആദ്യ ദിനത്തിലെ ചോദ്യം ചെയ്യലിനു ശേഷം അമ്മയുടെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ബിനുരാജിനെ രത്‌നഗിരി സെന്റ് തോമസ് പള്ളിയിലെത്തിച്ചിരുന്നു. ആരോഗ്യ പ്രശ്‌നങ്ങളുള്ള ബിനുരാജിനെ തുടര്‍ച്ചയായി ചോദ്യം ചെയ്യുന്നത് പൊലീസ് ഒഴിവാക്കിയിരുന്നു. ചോദ്യം ചെയ്യലിനു ശേഷം വിശദമായ മൊഴി രേഖപ്പെടുത്തി.
Post Your Comments