Latest NewsIndia

അമ്മൂമ്മയെ പോലെ മൂക്ക് ഉണ്ടായാല്‍ അധികാരം കിട്ടില്ല; പ്രിയങ്കയ്‌ക്കെതിരെ വിവാദപരാമര്‍ശവുമായി മന്‍സുക് മന്ദാവി

ന്യൂഡല്‍ഹി: എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ വീണ്ടും വ്യക്തിപരമായി അധിക്ഷേപിച്ച് കേന്ദ്രമന്ത്രി. കേന്ദ്രമന്ത്രി മന്‍സുക് മന്ദാവിയയാണ് പ്രിയങ്കയ്ക്കെതിരെ രംഗത്തെത്തിയത്.

ഇന്ദിര ഗാന്ധിയുടേതിന് സമാനമായ ശരീരപ്രകൃതി ഉണ്ടായത് കൊണ്ട് ഭരണം ലഭിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രിയങ്കയ്ക്ക് അവരുടെ അമ്മൂമ്മയെ പോലെ മൂക്ക് ഉണ്ടെന്നാണ് കോണ്‍ഗ്രസിലെ സംസാരം. അമ്മൂമ്മയെ പോലുളള മൂക്ക് ഉളളവര്‍ക്ക് അധികാരം ലഭിക്കുമെങ്കില്‍ ചൈനയിലെ ഓരോ വീടുകളിലും ഓരോ പ്രസിഡന്റുമാര്‍ ഉണ്ടാവില്ലേ? ഗുജറാത്തിലെ ഒരു റാലിയില്‍ പങ്കെടുക്കവെയാണ് മന്‍സുക് മന്ദാവി ഇക്കാര്യം പറഞ്ഞത്.

പ്രിയങ്കയ്ക്കെതിരെ വ്യക്തിപരമായ അധിക്ഷേപം ഇത് ആദ്യമായല്ല ബിജെപി നേതാക്കള്‍ നടത്തുന്നത്. ഔദ്യോഗികമായി രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത് മുതല്‍ ബിജെപി നേതാക്കള്‍ പ്രിയങ്കയെ ലക്ഷ്യം വയ്ക്കുന്നുണ്ട്. കേന്ദ്രമന്ത്രി മഹേഷ് ശര്‍മ്മ രാഹുല്‍ ഗാന്ധിയെ പപ്പുവെന്നും പ്രിയങ്കയെ പപ്പിയെന്നും വിളിച്ചിരുന്നു. ഇത് വിവാദമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button