അഹമ്മദാബാദ്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയോട് 500 ഗ്രാം വിഷം കുടിച്ച് കാണിക്കാന്‍ വെല്ലുവിളിച്ച് ജുജറാത്ത് പട്ടിക വര്‍ഗ വികസനമന്ത്രി ഗണപത് വാസവ . സംസ്ഥാനത്തെ കോണ്‍ഗ്രസുകാര്‍ രാഹുലിനെ ശിവന് എന്ന് ഉപമിക്കുന്നതിനെ ചോദ്യം ചെയ്യുകയായിരുന്നു മന്ത്രി.
കോണ്‍ഗ്രസുകാര്‍ രാഹുല്‍ ശിവന്റെ അവതാരമാണെന്ന് പറയുന്നു. ഭഗവാന് ശിവന് പ്രജകളുടെ രക്ഷക്കായി കാളകൂട വിഷം കുടിച്ചിട്ടുണ്ട്. എങ്കില്‍ അതുപോലെ രാഹുലിന് 500 ഗ്രാം വിഷം കുടിച്ച് കാണിക്കുകയാണെങ്കില്‍ രാഹുല്‍ ശിവന്റെ അവതാരമാണെന്ന് വിശ്വസിക്കാമെന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം. രൂക്ഷമായ ഭാഷയിലാണ് പ്രസ്താവനയെ പ്രതിപക്ഷം വിമര്‍ശിച്ചത്.
മന്ത്രിയുടെ വെല്ലുവിളിയിലൂടെ ബി.ജെ.പി അവരുടെ സ്വഭാവമാണ് കാണിക്കുന്നത്. ലാേക്സഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുമോ എന്ന ഭയമാണ് ഇത്തരം പ്രസ്താവകള്‍ക്ക് പിന്നില്‍ എന്നായിരുന്നു കോണ്‍ഗ്രസ് ഇതിനോട് പ്രതികരിച്ചത്.
Post Your Comments