Latest NewsIndia

ഗോവയില്‍ എംജിപി എംഎല്‍എമാര്‍ ബിജെപിയില്‍ ചേർന്നു : പാർട്ടിയും ബിജെപിയിൽ ലയിച്ചു

ഗോവ നിയസഭാ സ്പീക്കറെ സന്ദര്‍ശിച്ച്‌ തങ്ങളുടെ പാര്‍ട്ടി ബിജെപിയില്‍ ലയിക്കുകയാണെന്ന് അറിയിച്ച്‌ കത്ത് നല്‍കുകയായിരുന്നു.

പനാജി: ഗോവയില്‍ മഹാരാഷ്ട്ര ഗോമന്തക് പാര്‍ട്ടിയുടെ രണ്ട് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. എംഎല്‍എമാരായ മനോഹര്‍ അജ്‌ഗോന്‍കര്‍, ദീപക് പവസ്‌കര്‍ എന്നിവര്‍ ബുധനാഴ്ച പുലര്‍ച്ച 1.45 ഓടെ ഗോവ നിയസഭാ സ്പീക്കറെ സന്ദര്‍ശിച്ച്‌ തങ്ങളുടെ പാര്‍ട്ടി ബിജെപിയില്‍ ലയിക്കുകയാണെന്ന് അറിയിച്ച്‌ കത്ത് നല്‍കുകയായിരുന്നു.

ഇതോടെ 40 അംഗ ഗോവ നിയമസഭയില്‍ ബിജെപി എംല്‍എമാരുടെ എണ്ണം 14 ആയി.എംജിപിയുടെ മൂന്നാമത്തെ എംഎല്‍എ സുദിന്‍ ധവലികര്‍ കത്തില്‍ ഒപ്പിട്ടിരുന്നില്ല. എന്നാല്‍ ഒരു പാര്‍ട്ടിയുടെ മൂന്നില്‍ രണ്ട് എംഎല്‍മാര്‍ മറ്റൊരു പാര്‍ട്ടിയില്‍ ലയിച്ചാല്‍ ബാക്കിയുള്ള എംഎല്‍എമാര്‍ സ്വാഭാവികമായും ലയനത്തിന്റെ ഭാഗമാകും.ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുടെ മൂന്ന് പേരുടെയും മൂന്ന് സ്വതന്ത്രരുടെയും പിന്തുണ ബിജെപി സര്‍ക്കാരിനുണ്ട്.

അതേസമയം, മൂന്നാമത്തെ എംഎല്‍എയും ഉപമുഖ്യമന്ത്രിയുമായ സുദിന്‍ ധവലികര്‍ എംജിപിയില്‍ തന്നെ തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രിയായിരുന്ന മനോഹര്‍ പരീക്കറിന്റെ നിര്യാണത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമായിരുന്നു പുതിയ മുഖ്യമന്ത്രിയായി പ്രമോദ് സാവന്ത് അധികാരമേറ്റത്.

shortlink

Post Your Comments


Back to top button