ദുബായ് : പ്രവാസികള്‍ക്ക് ആശ്വാസമായി ദുബായ് മന്ത്രാലയത്തിന്റെ തീരുമാനം. ദുബായിലെ സ്വകാര്യ വിദ്യാലയങ്ങളില്‍ അടിയ്ക്കടിയുള്ള ഫീസ് വര്‍ധനയ്ക്ക് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. അടിസ്ഥാന സൗകര്യങ്ങളും നിലവാരവും വര്‍ധിപ്പിക്കേണ്ട സ്‌കൂളുകള്‍ക്ക് ഫീസ് പരമാവധി 4.14% ഉയര്‍ത്താം. നിലവാരം നിലനിര്‍ത്തുന്ന സ്‌കൂളുകള്‍ക്ക് ഫീസ് വര്‍ധന 3.1% വരെയാകാം.
ദുബായ് സ്‌കൂള്‍ ഇന്‍സ്‌പെക്ഷന്‍ ബ്യൂറോയുടെ വാര്‍ഷിക പരിശോധനയുടെ അടിസ്ഥാനത്തിലാണ് സ്‌കൂളുകളുടെ നിലവാരം ഉറപ്പാക്കുക. സ്‌കൂളുകളുടെ നടത്തിപ്പ് ചെലവിലുണ്ടായ വര്‍ധനയ്ക്ക് ആനുപാതികമായിട്ടാകണം ഫീസ് വര്‍ധന. ദുബായ് സ്റ്റാറ്റിസ്റ്റിക്‌സ് സെന്റര്‍ സൂചികയെ അടിസ്ഥാനമാക്കിയാണ് ഇതു നിര്‍ണയിക്കുക. കഴിഞ്ഞവര്‍ഷം ഫീസ് വര്‍ധന ഉണ്ടായിരുന്നില്ല. അല്ലാതെയുള്ള ഫീസ് വര്‍ധന 90% കുട്ടികളെയും ബാധിക്കുന്ന സാഹചര്യത്തിലാണു നടപടി. അടുത്ത അധ്യയന വര്‍ഷം ഇതു നിലവില്‍ വരും.
ഇതുസംബന്ധിച്ചു നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് അതോറിറ്റി (കെഎച്ച്ഡിഎ) സമര്‍പ്പിച്ച റിപ്പോര്‍ട്ടിന് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗീകാരം നല്‍കി.
Post Your Comments