തിരുവനന്തപുരം: ഇടമലയാര്‍ ആനവേട്ടക്കേസിലെ മുഖ്യ പ്രതി ഉള്‍പ്പെടെ രണ്ട്. പേര് പിടിയില്‍. തങ്കച്ചി എന്നു വിളിക്കുന്ന സിന്ധു ഇവരുടെ മകന് അജീഷ് എന്നിവരാണ് പിടിയിലായത്. സിന്ധുവിനെ കൊല്‍ക്കത്തയില്‍ നിന്നും അജീഷിനെ തിരുവനന്തപുരത്തു നിന്നുമാണ് വനം വകുപ്പ് അറസ്റ്റ് ചെയ്തത്. ഒരു ഹോട്ടലില്‍ നിന്നാണ് അജീഷിനെ ഉദ്യാഗസസ്ഥര് പിടികൂടിയത്.
കേസിലെ മുഖ്യ പ്രതികളാണ് സിന്ധുവിും ഭര്‍ത്താവ് സുധീഷ് ചന്ദ്രബാബുവും. 2015മുതല്‍ ഇവരെ അറസ്റ്റ് ചെയ്യാനുള്ള ശ്രമം വനം വകുപ്പ് നടത്തി വരികയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം സുധീഷ് ചന്ദ്രബാബുവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് സിന്ധുവിനേയും അറസ്റ്റ് ചെയ്തിരുന്നു. അതേസമയം വനം വകുപ്പ് തിരുവനന്തപുരത്ത് നടത്തിയ റെയ്ഡിലാണ് അജീഷ് പിടിലയാത്. ഇതോടെ ഇടമലയാര്‍ ആനവേട്ടക്കേസിലെ മുഖ്യ പ്രതികളെല്ലാം പിടിയിലായി.പിടികൂടുന്ന ആനക്കൊമ്പുകളുപയോഗിച്ച് ശില്പ്പങ്ങള് നിര്‍മ്മിച്ച വിദേശത്തേയ്ക്ക് കയറ്റിയയ്ക്കുകയായിരുന്നു ഇവര്‍.
Post Your Comments