ബെയ്ജിംഗ്: ഉപഗ്രഹവേധ മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചതിനു പിന്നാലെ പ്രതികരണവുമായി ചൈന. ഇന്ത്യയുടെ പേര് പരാമര്‍ശിക്കാതെയായിരുന്നു ചൈനയുടെ പ്രതികരണം. ബഹിരാകാശത്ത് ലോകരാജ്യങ്ങള്‍ സമാധാനം നിലനിര്‍ത്തണമെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. അതേസമയം, ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണവുമായി ബന്ധപ്പെട്ട് മറ്റു ലോകരാജ്യങ്ങളൊന്നും ഇതുവരെ പ്രതികരിച്ചിട്ടില്ല.
2007ലാണ് ചൈന ഉപഗ്രഹവേധ മിസൈല്‍ പരീക്ഷിച്ചത്. ചൈനയെ കൂടാതെ റഷ്യ, അമേരിക്ക എന്നീ രാജ്യങ്ങളാണ് ഈ നേട്ടം കൈവരിച്ച മറ്റു രാജ്യങ്ങള്‍. ഭ്രമണം ചെയ്യുന്ന ഉപഗ്രഹത്തെ നശിപ്പിക്കാന്‍ കഴിയുന്നതാണ് ഉപഗ്രഹവേധ മിസൈല്‍. മിഷന്‍ ശക്തി എന്ന പദ്ധതിയിലൂടെ ഉപഗ്രഹത്തെ ആക്രമിച്ചു വീഴ്ത്തുന്നതില്‍ ഇന്ത്യ വിജയിച്ചതായി അദ്ദേഹം പറഞ്ഞു.
തദ്ദേശീയമായി വികസിപ്പിച്ച എ സാറ്റ് മിസൈല്‍ ഉപയോഗിച്ച് ലോ ഓര്‍ബിറ്റ് സാറ്റ്‌ലൈറ്റിനെ മൂന്നുമിനിറ്റിനുള്ളിലാണ് ആക്രമിച്ചു നശിപ്പിച്ചത്. ഇന്ത്യക്കുനേരെ ചാരവൃത്തിക്കായി നിരീക്ഷണം നടക്കുന്നുണ്ടെങ്കില്‍ ആ ഉപഗ്രഹത്തെ ഇന്ത്യക്ക് ആക്രമിച്ച് ഇല്ലാതാക്കാനാകും.ഇന്ത്യയുടെ ബഹിരാകാശ പദ്ധതിക്ക് പുതിയ ശക്തിയേകുന്നതാണ് എ-സാറ്റ് മിസൈലിന്റെ വിജയം.
Post Your Comments