Latest NewsKerala

സാമ്പിളുകളില്‍ വൈറസ് കണ്ടെത്താനായില്ല; വെസ്റ്റ് നൈല്‍ ആശങ്ക തുടരുന്നു

മലപ്പുറം: വെസ്റ്റ് നൈല്‍ വൈറസ് ഉറവിടം കണ്ടെത്തുന്നതിന് കാക്കകളില്‍ നിന്നും ശേഖരിച്ച സാമ്പിളുകളില്‍ വൈറസ് കണ്ടെത്താനായില്ല. പക്ഷികളില്‍ നിന്നും മറ്റും ക്യൂലക്‌സ് കൊതുകുകള്‍ വഴി മനുഷ്യരിലേക്ക് പകരുന്ന വെസ്റ്റ് നൈല്‍ വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താന്‍ ആയിരുന്നു ചത്ത കാക്കകളുടെ സാമ്പിള്‍ പരിശോധന നടത്തിയത്. സമീപപ്രദേശങ്ങളില്‍ നിന്ന് കണ്ടെത്തിയ ചത്ത കാക്കകളുടെ സാമ്പിളുകളാണ് ജില്ലാ മൃഗസംരക്ഷണ വകുപ്പ് പരിശോധനക്കയച്ചത്. വിവിധ സാമ്പിള്‍ പരിശോധനകളില്‍ വെസ്റ്റ് നൈല്‍ വൈറസ് കണ്ടെത്താനായില്ല. കഴിഞ്ഞ 20 നായിരുന്നു വെസ്റ്റ് നൈല്‍ വൈറസിനെ കുറിച്ച് പഠിക്കാന്‍ വിദഗ്ധ സംഘം മലപ്പുറത്തെത്തിയത്.

വീട്ടുകാരില്‍ നിന്ന് ശാസ്ത്രജ്ഞര്‍ വിവരങ്ങള്‍ ശേഖരിച്ചിരുന്നു. രോഗവാഹകരായ ക്യൂലക്‌സ് കൊതുകുകളുടെ വലിയ സാന്നിധ്യമാണ് സംഘം പ്രദേശത്ത്ക ണ്ടെത്തിയിരിക്കുന്നത്.ആലപ്പുഴയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ലാബിലാണ് ഇവ പരിശോധിച്ചത്. മലപ്പുറം ജില്ലയിലെ വേങ്ങരയിലാണ് വെസ്റ്റ് നൈല്‍ പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പനി ബാധിച്ച് ആറു വയസ്സുകാരന്‍ മുഹമ്മദ് ഷാന്‍ മരിച്ചിരുന്നു. മുഹമ്മദ് ഷാന് രോഗം സ്ഥിരീകരിച്ച സമയത്ത് തന്നെ സമീപപ്രദേശമായ തെന്നലയില്‍ ഏതാനും കാക്കകള്‍ ചത്തു വീണിരുന്നു. ഇവയെ ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധനക്ക് അയക്കുകയായിരുന്നു. ഇവയുടെ രാസ പരിശോധനയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button