സിക്കാര്‍: രാജസ്ഥാനിലെ സിക്കാര്‍ മണ്ഡലത്തില്‍ സിറ്റിംഗ് എംപിയായ സുമേദാനന്ദ സരസ്വതിക്കു സീറ്റ് ബിജെപി യോഗത്തില്‍ ഏറ്റുമുട്ടല്‍. തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി പട്ടികയില്‍ സുമേദാനന്ദയ്ക്ക് സീറ്റ് നല്‍കിയതാണ് കാരണം.
സുമേദാനന്ദ സരസ്വതിക്ക് വീണ്ടും അവസരം നല്‍കിയതില്‍ പാര്‍ട്ടിയില്‍ ഒരു വിഭാഗത്തിന് എതിര്‍പ്പുണ്ടായിരുന്നു. തിങ്കളാഴ്ച യോഗത്തിനായി എത്തിയവര്‍ തമ്മില്‍ ഇതു സംബന്ധിച്ച് വാക്കുതര്‍ക്കമുണ്ടാവുകയും പിന്നീട് ഏറ്റുമുട്ടുകയുമായിരുന്നു. ഇരുവിഭാഗങ്ങളും ചേരിതിരിഞ്ഞ് മുദ്രാവാക്യം വിളിക്കുകയും ചെയ്തു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ സുമേദാനന്ദ് മണ്ഡലത്തെ തിരിഞ്ഞുനോക്കിയിട്ടില്ലെന്ന് പ്രതിഷേധക്കാരില്‍ ഒരാളായ സില പരിഷത് അംഗം ജഗ്ദീഷ് ലോറ കുറ്റപ്പെടുത്തി. രാജസ്ഥാനിലെ ബിജെപി സ്ഥാനാര്‍ഥികളുടെ ആദ്യപട്ടിക പുറത്തുവന്നപ്പോള്‍ 14 സിറ്റിംഗ് എംപിമാര്‍ പട്ടികയില്‍ ഇടംപിടിച്ചിരുന്നു. എക വനിതാ എംപിയായ സന്തോഷ് അലാവട്ടിനു മാത്രമാണ് സീറ്റ് നഷ്ടപ്പെട്ടത്.
Post Your Comments