Latest NewsIndia

മോദി വീണ്ടും പ്രധാനമന്ത്രിയാകും; രാജസ്ഥാന്‍ ഗവര്‍ണറുടെ പരാമര്‍ശം വിവാദത്തില്‍

ജയ്പൂര്‍: നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകുമെന്ന രാജസ്ഥാന്‍ ഗവര്‍ണര്‍ കല്യാണ്‍ സിംഗിന്റെ പരാമര്‍ശം വിവാദത്തില്‍. ഞങ്ങളെല്ലാം ബിജെപി പ്രവര്‍ത്തകരാണെന്നും മോദി അധികാരത്തില്‍ വരണമെന്നായിരുന്നു കല്യാണ്‍ സിംഗിന്റെ പരാമര്‍ശം.

അലിഗഡിലെ ബിജെപി സ്ഥാനാര്‍ഥിയായ സതീഷ് ഗൗതത്തിനെതിരെ പ്രവര്‍ത്തകര്‍ക്കിടയില്‍ കടുത്ത വിമര്‍ശനം ഉയരുന്നതുമായി ബന്ധപ്പെട്ട പ്രതികരണത്തിനിടിയിലാണ് ഗവര്‍ണറുടെ വിവാദ പരാമര്‍ശം. വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിലും ബിജെപി ജയിക്കുമെന്നും ഞങ്ങളെല്ലാം ബിജെപി പ്രവര്‍ത്തകരാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

ഭരണഘടന പദവി വഹിക്കുന്ന ഗവര്‍ണര്‍മാര്‍ സാധാരണഗതിയില്‍ രാഷ്ട്രീയപരമായ പരാമര്‍ശം നടത്താറില്ല. ഇതാണ് കല്യാണ്‍ സിംഗിനെതിരെ രൂക്ഷ വിമര്‍ശനം ഉയരാന്‍ കാരണം. ഭരണഘടന പദവി വഹിക്കുന്ന ഒരാള്‍ക്ക് പ്രചരണത്തില്‍ പങ്കെടുക്കാന്‍ അവകാശമില്ലന്ന് വ്യക്തമാക്കിയെങ്കിലും കല്യാണ്‍ സിംഗിന്റെ പരാമര്‍ശത്തിനെതിരെ പരാതി ലഭിച്ചിട്ടില്ലെന്ന് രാഷ്ട്രപതി ഭവന്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button