Latest NewsKeralaNattuvartha

സോഷ്യല്‍ മീഡിയയിലൂടെ യുവതിക്കെതിരെ മോശം പ്രചാരണം : യുവാവ് പിടിയിൽ

പയ്യന്നൂര്‍: സോഷ്യല്‍ മീഡിയയിലൂടെ യുവതിക്കെതിരെ മോശം പ്രചാരണം നടത്തിയ യുവാവ് പിടിയിൽ. അരീക്കര സ്വദേശിയായ യുവതിയുടെ പരാതിയെത്തുടര്‍ന്നു കണ്ണൂര്‍ തളിപ്പറമ്ബ് വായാട്ടുപറമ്ബ് കുഴിയടിയില്‍ കെ.എസ്. സച്ചി(23)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയില്‍ നിന്ന് യുവാവ് തന്ത്രപൂര്‍വം ഫോട്ടോകള്‍ കൈക്കലാക്കി. തന്റെ ഇംഗിതത്തിന് വഴങ്ങാതെ വന്നതോടെ യുവതിയുടെ ഫോട്ടോ അശ്ലീല കമന്റുകള്‍ ചേര്‍ത്ത് ടെലഗ്രാം മെസഞ്ചര്‍വഴി പ്രചരിപ്പിച്ചു. തുടർന്ന് യുവതി കോട്ടയം സൈബര്‍സെല്ലിനു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടുന്നത്.

ഫോട്ടോഗ്രഫറായിരുന്ന യുവാവിന്റെ പക്കൽ നിന്നും നിരവധി പെണ്‍കുട്ടികളുടെ ഫോട്ടോയും വിവരങ്ങളും കണ്ടെടുത്തിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിലൂടെ സൗഹൃദം സ്ഥാപിച്ച്‌, നഗ്നചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തി പല പെണ്‍കുട്ടികളെ ഇയാള്‍ പീഡിപ്പിച്ചിട്ടുണ്ടെന്നു പോലീസ് പറഞ്ഞു. അടുത്തകാലത്ത് ചെന്നൈയിലെ ജൂവലറിയില്‍ ഇയാൾ ജോലിയില്‍ പ്രവേശിച്ചിരുന്നു.പ്രതിയെ പാലാ കോടതി റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button