Latest NewsIndia

വിഷവാതകം ശ്വസിച്ച് ആറു മരണം

കാഞ്ചീപുരം : സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് ആറ് പേർ മരിച്ചു. തമിഴ്‌നാട്ടിലെ കാഞ്ചീപുരത്താണ് അപകടം നടന്നത്.ഒരു സ്വകാര്യ അപ്പാർട്മെന്‍റിലെ സെപ്റ്റിക് ടാങ്കിലിറങ്ങിയവരാണ് മരിച്ചത്. മരിച്ചവരിൽ മൂന്ന് പേർ ഒരേ കുടുംബത്തിലുള്ളവരാണ്. ഇവരെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇത്തരം നിരോധിത ജോലികൾ ചെയ്യിച്ചവർക്കെതിരെ ഉടൻ കേസെടുക്കും. 2018 സെപ്റ്റംബറിൽ തമിഴ്‍നാട്ടിലെ ഹൊസൂരിൽ സമാനമായ രീതിയിൽ രണ്ടുപേർ മരിച്ചിരുന്നു.

കഴിഞ്ഞ ദിവസം ഡൽഹിയിൽ റെസ്റ്റോറന്റിലെ മാലിന്യ പ്ലാന്റ് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് രണ്ട് തൊഴിലാളികള്‍ മരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button