ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക ഇന്നിറങ്ങും. മിനിമം വരുമാനം ഉറപ്പുവരുത്തുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രധാന പ്രഖ്യാപനം. കാര്‍ഷിക-ഗ്രാമീണ മേഖലകളില്‍ ഈ പ്രഖ്യാപനം വലിയ ചലനമുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. ബിജെപി അധികാരത്തില്‍ എത്തിയാല്‍ കള്ളന്‍മാരും അഴിമതിക്കാരും വിദേശത്ത് നിക്ഷേപിച്ചിട്ടുള്ള കള്ളപ്പണം തിരികെ കൊണ്ടുവന്ന് ഇന്ത്യയിലെ ഓരോ പാവപ്പെട്ടവര്‍ക്കും പ്രയോജനപ്പെടുന്നരീതിയില്‍ വിനിയോഗിക്കുമെന്ന് നരേന്ദ്രമോദി വാഗ്ദാനം ചെയ്തിരുന്നു.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇപ്പോള്‍ വാഗ്ദാനം ചെയ്യുന്നതും അക്കൗണ്ടില്‍ പണമെത്തിക്കുമെന്നാണ്.
കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം ആറായിരം രൂപയെത്തിക്കുന്നതിനായി ബി.ജെ.പി സര്‍ക്കാര്‍ കിസാന്‍ സമ്മാന്‍ യോജന കൊണ്ടു വന്നിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് മുന്നോട്ടുവെക്കുന്നത് ന്യായ് പദ്ധതിയിലൂടെ മാസം 12000 രൂപയാണ്. നോട്ടുനിരോധനത്തിന്റെ കെടുതികള്‍ കണ്ട കര്‍ഷക ഗ്രാമങ്ങളിലും ദരിദ്ര മേഖലകളിലും വലിയ ഓളമുണ്ടാക്കാന്‍ പോന്നതാണ് നീതി എന്നര്‍ഥം വരുന്ന ന്യായ് പദ്ധതി. ഒന്നാം യു.പി.എ കാലത്തെ തൊഴിലുറപ്പ് പദ്ധതിക്ക് സമാനമാണ് ഇതും. പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിലെ പ്രായോഗികത സംബന്ധിച്ച ചര്‍ച്ചകള്‍ ഇതിനകം സാമ്പത്തിക രംഗത്ത് തുടങ്ങിയിട്ടുണ്ട്. നിലവിലെ ക്ഷേമ പദ്ധതികളും സബ്‌സിഡികളും പിന്‍വലിച്ചാല്‍ മാത്രമേ മിനിമം വേതനം പദ്ധതി നടപ്പിലാക്കാനാവശ്യമായ പണം കണ്ടെത്താനാകൂവെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
Post Your Comments