Latest NewsNewsIndia

വമ്പൻ പ്രഖ്യാപനങ്ങളുമായി ബംഗാളിൽ പ്രകടന പത്രിക പുറത്തിറക്കി ബിജെപി

കൊല്‍ക്കത്ത : അധികാരത്തിലെത്തിയാല്‍ സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ 33 ശതമാനം ഉള്‍പ്പെടെ വമ്പൻ പ്രഖ്യാപനങ്ങള്‍ ഉള്‍പ്പെടുത്തി ബംഗാളിലെ ബി.ജെ.പിയുടെ പ്രകടന പത്രിക പുറത്തിറക്കി. എഗ്രയിൽ നടന്ന റാലിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് പ്രകടന പത്രിക പുറത്തുവിട്ടത്.

Read Also :  തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ അപരന്മാർ യുഡിഎഫ് സ്ഥാനാർത്ഥി ഫിറോസ് കുന്നുംപറമ്പിലിന്

സ്ത്രീകൾ ഒട്ടും സുരക്ഷിതരല്ലാത്ത സംസ്ഥാനമാണ് ബംഗാളെന്ന് അമിത് ഷാ പറഞ്ഞു. അതിനാൽ സ്ത്രീകൾക്ക് സർക്കാർ ജോലിയിൽ സംവരണം ഏർപ്പെടുത്തും. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ കുടുംബത്തിൽ ഒരാൾക്ക് ജോലി നൽകും. ആരോഗ്യം, അടിസ്ഥാന സൗകര്യവികസനം, വ്യവസായം എന്നീ മേഖലകളിൽ ഉണർവ്വുണ്ടാകും. 70 വർഷമായി ഇന്ത്യയിൽ താമസമാക്കിയ അഭയാർത്ഥികൾക്ക് സംവരണം ഏർപ്പെടുത്തും. ഓരോ അഭയാർത്ഥി കുടുംബങ്ങൾക്കും വർഷം 10,000 രൂപ നൽകുമെന്നും അമിത് ഷാ പറഞ്ഞു.

സംസ്ഥാനത്ത് പ്രധാനമന്ത്രി സമ്മാൻ നിധി യോജനയുടെ കാലാവധി നീട്ടും. 7.5 ദശലക്ഷം കർഷക കുടുംബങ്ങൾക്ക് 18,000 രൂപ വീതം നൽകും. വടക്കൻ ബംഗാൾ, ജംഗൽമഹൽ, സുന്ദർബൻ എന്നിവിടങ്ങളിൽ പുതിയ എയിംസ് ആശുപത്രികൾ നിർമ്മിക്കുമെന്നും അമിത് ഷാ ഉറപ്പു നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button