കാശ്മീര്‍: ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക് ശാര്‍ദാ ഇടനാഴി തുറന്ന് കൊടുക്കാനൊരുങ്ങി പാക്കിസ്ഥാന്‍ തീരുമാനിച്ചു. കാശ്മീരി പണ്ഡിറ്റുകളുടെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമാണ് ശാര്‍ദ ഇടനാഴി. പാക്ക് അധിന കാശ്മീരില്‍ സ്ഥിതി ചെയ്യുന്ന പ്രദേശമാണിത്.കാശമീരി പണ്ഡിറ്റുകളുടെ ഏറെ കാലത്തെ ആവശ്യമാണ് ഇതോടെ സഫലമാകുന്നത്. സിഖ് തീര്‍ത്ഥാടന കേന്ദ്രമായ കര്‍ത്താപൂര്‍ ഇടനാഴി തുറന്ന് കൊടുക്കാന്‍ തയ്യാറായതിനു പിന്നാലെയാണ് പാക്കിസ്ഥാന്റെ പുതിയ തീരുമാനം. ഔദ്യോഗികമായി ഇന്ത്യയുടെയും, പാകിസ്താന്‍ അന്യായമായി കൈവശം വച്ചിരിക്കുന്നതുമായ കാശ്മീര്‍ പ്രദേശത്തെ എന്ന ഗ്രാമത്തിലെ ഒരു അമ്പലമാണിത്.ഈ അമ്പലത്തിലെ പ്രതിഷ്ഠ സരസ്വതി (ശാരദ) ദേവിയാണ്. നീലം നദിയുടെ തീരത്ത് പാകിസ്താന്‍ കൈപ്പിടിയിലാക്കിയ ഇന്ത്യന്‍ പ്രദേശത്താണ് ഇതു സ്ഥിതി ചെയ്യുന്നത്. ഇത് വെടിനിറുത്തല്‍ രേഖയ്ക്കു തൊട്ടടുത്തായിട്ടാണ്. അശോക ചക്രവര്‍ത്തിയുടെ കാലത്ത് 237 ബിസിയിലാണ് ശാര്‍ദാ പീഠ് പണികഴിപ്പിക്കുന്നത്.
Post Your Comments