KeralaLatest News

നിറത്തിന്റെ പേരില്‍ തന്നെ അധിക്ഷേപിച്ച പീതാംബരക്കുറിപ്പിന് കിടിലൻ മറുപടിയുമായി എംഎം മണി; ഇതിലും ഭേദം പിതാംബരക്കുറിപ്പിനെ കൊല്ലാമായിരുന്നില്ലെന്ന് സോഷ്യൽ മീഡിയ

തിരുവനന്തപുരം: നിറത്തിന്റെ പേരിൽ തന്നെ അധിക്ഷേപിച്ച കോണ്‍ഗ്രസ് നേതാവ് എന്‍ പിതാംബരക്കുറിപ്പിന് മറുപടിയുമായി മന്ത്രി എം.എം മണി. കക്ഷിക്ക് ‘ബ്ലാക്ക് ‘ പണ്ടേ പഥ്യമല്ല’: ‘ബാക്ക് ‘ ആണ് പഥ്യം എന്നാണ് മണി ഫേസ്ബുക്കിൽ കുറിച്ചത്. ഇതിലും ഭേദം പിതാംബരക്കുറിപ്പിനെ കൊല്ലാമായിരുന്നില്ലെ, മണിയാശന്റെ മാസ് മറുപടിയില്‍ ട്രോളന്മാര്‍ മാറി നില്‍ക്കുമെന്നൊക്കെ ഈ കുറിപ്പിന്റെ കീഴിൽ കമന്റുകൾ നിറയുകയാണ്. പ്രളയത്തിന് കാരണക്കാരന്‍ ‘ബ്ലാക്ക് മണി’ ആണെന്നായിരുന്നു കോണ്‍ഗ്രസ് നേതാവിന്റെ പരാമര്‍ശം. ആറ്റിങ്ങലില്‍ യുഡിഎഫ് ലോക്സഭാ സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പ്രസംഗിക്കുമ്പോഴാണ് പീതാംബരക്കുറുപ്പ് ഇത്തരത്തിലൊരു പരാമർശം നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button