കൊച്ചി: ഇതുവരെ വയനാട്, വടകര സീറ്റില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാത്തതിന് കോണ്‍ഗ്രസിനെ ട്രോളി മന്ത്രി എംഎം മണി. കോണ്‍ഗ്രസിന്റെ പതിനൊന്നാം സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്തുവിട്ടെങ്കിലും അതിലും വയനാട്, വടകര സീററിലെ സ്ഥാനാര്‍ത്ഥികളെ ഒഴിച്ചിടുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ട്രോളുമായി മന്ത്രി രംഗത്തെത്തിയത്. മലയാളത്തിന്റെ പ്രിയ കവി എന്‍എന്‍ കക്കാടിന്റെ സഫലമീയാത്ര എന്ന കവിതയിലെ വരികളാണ് ട്രോളിനായി മന്ത്രി ഉപയോഗിച്ചത്.
‘കാലമിനിയുമുരുളും..വിഷുവരും വര്‍ഷം വരും, തിരുവോണം വരും. പിന്നെയൊരോതളിരിനും, പൂ വരും കായ്വരും. അപ്പോഴാരെന്നും’ആരെന്നും’ ആര്‍ക്കറിയാം..(വയനാടിനെയും വടകരെയും കുറിച്ചല്ല) എന്നായിരുന്നു മന്ത്രിയുടെ പരിഹാസം. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സമൂഹമാധ്യമത്തില്‍ കുറിച്ചത്. ഇത് സോഷ്യല്‍മീഡിയ ഏറ്റെടുക്കുകയും ചെയ്തു. ഈ ഒളിയമ്ബ് നിമിഷങ്ങള്‍ക്കുള്ളിലാണ് വൈറലായത്. നേരത്തേയും സമാന വിഷയത്തില്‍ യുഡിഎഫിനെ പരിഹസിച്ച് മന്ത്രി രംഗത്തെത്തിയിരുന്നു.
അതേസമയം രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നു എന്ന വാര്‍ത്തകള്‍ പിന്നാലെ ഉന്നത് വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍ രാഹുലിനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രവും അടിക്കുറിപ്പും വിവാദത്തിലായി. ജലീല്‍ രാഹിലിനെതിരെ വംശീയാധിക്ഷേപം നടത്തിയെന്നാരോപിച്ച് നിവധി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തുകയും ഒരു പ്രദേശിക നേതാവ് അദ്ദേഹത്തിനെതിരെ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു.
Post Your Comments