KeralaLatest NewsIndia

മണ്ഡലം ഇളക്കി മറിച്ച് കെ എസ്, ആവേശോജ്ജ്വല സ്വീകരണം നൽകി ജനങ്ങൾ

പത്തനംതിട്ട: മണ്ഡലത്തിൽ കെ സുരേന്ദ്രൻ എത്തിയപ്പോൾ യാതൊരു അപരിചിതത്വവും ഇല്ല, തങ്ങളുടെ മകനെയോ ജ്യേഷ്ഠനായോ സഹോദരനായോ ഒക്കെ ഉള്ള അടുപ്പമാണ് സുരേന്ദ്രനോട് മണ്ഡലത്തിലെ ജനങ്ങൾക്ക് ഉള്ളത്.കടുത്ത ചൂടിനെ വക വയ്ക്കാതെയാണ് ഒരു നാട് അവരുടെ ജനനായകനെ വരവേൽക്കാനായി കാത്തുനിന്നത്. ‘ഞങ്ങളുടെ വിശ്വാസം രക്ഷിക്കാനായി ജയിലിൽ കിടന്ന മോനാ ‘ നിറഞ്ഞ കണ്ണുകളോടെ കെ സുരേന്ദ്രന്റെ തലയിൽ കൈവച്ച് അനുഗ്രഹിക്കുമ്പോൾ ഒരമ്മ പറഞ്ഞ വാക്കുകൾ .

നൂറുകണക്കിന് അണികളും,വോട്ടർമാരും താമരപൂവുകൾ നൽകിയും,കാവി ഷാളുകൾ പുതപ്പിച്ചുമാണ് അദ്ദേഹത്തെ എതിരേറ്റത് . . മണ്ഡലകാലത്ത് ഇരുമുടിക്കെട്ടുമായി ശബരിമല ദർശനത്തിന് പോകവേയാണ് പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജയിലിലാക്കിയത്.ശബരിമലയിലെ ആചാര ലംഘനശ്രമങ്ങൾക്കെതിരെ പ്രതികരിച്ചതിന് കഴിഞ്ഞ നവംബർ 17 നാണ് കെ.സുരേന്ദ്രനെ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്തത്.തുടർന്ന് മറ്റ് കേസുകൾ ചുമത്തുകയും നേരത്തെ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തപ്പോഴുണ്ടായ കേസുകൾ കുത്തിപ്പൊക്കുകയും ചെയ്തു.  

സുരേന്ദ്രന്റെ പേരിൽ ആദ്യം ചുമത്തിയ കേസുകളിൽ പലതിലും അദ്ദേഹം പ്രതിപോലും ആയിരുന്നില്ല.23 ദിവസമാണ് അദ്ദേഹത്തെ ജയിലിൽ കിടത്തിയത്. കൂടാതെ കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള കോടതികളിൽ വിശ്രമം പോലുമില്ലാതെ ഹാജരാക്കുകയും ചെയ്തു.സർക്കാരിന്റെ പ്രതികാര നടപടികൾക്കെതിരെ വലിയ പ്രതിഷേധമാണ് ഉണ്ടായത്.പന്തളത്ത് ആവേശോജ്ജ്വല സ്വീകരണമാണ് ജനങ്ങൾ ഒരുക്കിയിരുന്നത്.എൻഎസ്എസ് കോളജിനു മുൻപിൽ ബിജെപി തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു.

നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെയായിരുന്നു പ്രചാരണം.ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട് നടന്ന സമരത്തില്‍ കൊല്ലപ്പെട്ട ചന്ദ്രനുണ്ണിത്താന്റെയും ശിവദാസനാചാരിയുടെയും ചിത്രത്തിനു മുമ്പില്‍ പുഷ്പാര്‍ച്ചന നടത്തി ,പന്തളം കൊട്ടാരത്തിലെത്തി വലിയതമ്പുരാട്ടി തന്വംഗി തമ്പുരാട്ടിയെക്കണ്ട് അനുഗ്രഹം വാങ്ങി വീണ്ടും പ്രചാരണ തിരക്കുകളിലേയ്ക്ക്.ശബരിമലയുടെ ആചാര സംരക്ഷകനെ കാണാൻ പലയിടത്തും ആദ്യമെത്തിയത് അമ്മമാർ തന്നെയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button