Latest NewsIndia

യുവമോര്‍ച്ച നേതാവ് തേജസ്വി സൂര്യ ബംഗളൂരു സൗത്തില്‍ ബിജെപി സ്ഥാനാര്‍ഥിയാവും

ബെംഗളൂരു: ബെംഗളൂരു സൗത്തില്‍ യുവമോര്‍ച്ച നേതാവ് തേജസ്വി സൂര്യയെ രംഗത്തിറക്കി ബിജെപി. കഴിഞ്ഞ ദിവസം അര്‍ദ്ധ രാത്രിയോടെയാണ് തങ്ങളുടെ അഭിമാന മണ്ഡലമായ ബെംഗളൂരു സൗത്തില്‍ ബിജെപി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്.

ബിജെപി സംസ്ഥാന നേതൃത്വവും തേജസ്വിനിയുടെ പേര് മാത്രമായിരുന്നു ഹൈക്കമ്മാന്‍ഡിന് നിര്‍ദേശിച്ചതും. തന്റെ എന്‍ജിഒയുടെ പേരില്‍ ഏറെ ജനസമ്മിതിയുള്ള വ്യക്തിയാണ് തേജസ്വിനി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബി.എസ്.യെദ്യൂരപ്പയും തേജസ്വിനിക്ക് തന്നെയാണ് പൂര്‍ണ പിന്തുണ അറിയിച്ചതും. കഴിഞ്ഞ ആഴ്ച വരെ തേജസ്വിനിയുടെ സ്ഥാനാര്‍ഥി പ്രഖ്യാപനം ചടങ്ങ് മാത്രമാണെന്നും കരുതപ്പെട്ടിരുന്നു.

അഭിഭാഷകന്‍ കൂടിയായ തേജസ്വി യുവമോര്‍ച്ചയുടെ സംസ്ഥാന വൈസ് പ്രസിഡന്റാണ് . തീവ്ര ഹൈന്ദവനിലപാടുകളുടെ പേരില്‍ അറിയപ്പെടുന്ന തേജസ്വി, മോദിയെ എതിര്‍ക്കുന്നവര്‍ക്കെതിരെ സോഷ്യല്‍ മീഡിയ വഴി കടുത്ത ഭാഷയില്‍ തന്നെ പ്രതികരിക്കാറുമുണ്ട്. ബിജെപിയുടെ സംസ്ഥാന മീഡിയ മാനേജ്മെന്റിലെ സുപ്രധാന മുഖമായ തേജസ്വി, യെദ്യൂരപ്പ ക്യാംപുമായും നല്ല ബന്ധമാണ് പുലര്‍ത്തുന്നത്.

അന്തരിച്ച മുന്‍ കേന്ദ്ര മന്ത്രി അനന്ത്കുമാറിന്റെ ഭാര്യ തേജസ്വനി അനന്തകുമാര്‍ ഈ മണ്ഡലത്തില്‍ നിന്ന് മത്സരിക്കുമെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാല്‍ പ്രതീക്ഷകള്‍ക്ക് വിരാമമിട്ട് ബിജെപി തേജസ്വിയുടെ പേര് പ്രഖ്യാപിക്കുകയായിരുന്നു. 1996 മുതല്‍ 2014 വരെ തുടര്‍ച്ചയായ ആറ് തവണയാണ് അനന്തകുമാര്‍ ബെംഗളൂരു സൗത്തില്‍ നിന്ന് വിജയിച്ചത്.

ബെംഗളൂരു സൗത്തില്‍ അനുയോജ്യനായ സ്ഥാനാര്‍ഥിക്കായി കാത്തിരുന്ന കോണ്‍ഗ്രസ്, മുതിര്‍ന്ന നേതാവും രാജ്യസഭാ എംപിയുമായ ഹരിപ്രസാദിനെ ഇവിടെ നിര്‍ത്താന്‍ തീരുമാനിച്ചിരുന്നു.ഹരിപ്രസാദ്. 1999 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ അനന്തകുമാറിനോട് 65000 വോട്ടുകള്‍ക്ക് പരാജയപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button