കൊല്ലം : ഓച്ചിറയിൽ നിന്ന് കാണാതായ പതിമൂന്ന് കാരിയെ കണ്ടെത്തിയതിൽ സന്തോഷമെന്ന് പെൺകുട്ടിയുടെ പിതാവ്. മകൾ എത്തിയാൽ രാജസ്ഥാനിലെ ബന്ധുക്കളുടെ അടുത്തേക്ക് അയക്കുമെന്ന് പിതാവ് പറഞ്ഞു.
മുംബൈൽനിന്നാണ് പെൺകുട്ടിയെയും 20 കാരനായ മുഹമ്മദ് റോഷൻ എന്ന യുവാവിനെയും പോലീസ് പിടികൂടിയത്.ആദ്യം ബെംഗലൂരുവിലും പിന്നീട് രാജസ്ഥാനിലും ചെന്ന ശേഷമാണ് പെൺകുട്ടി മുംബൈയിലെത്തുന്നത്. അപ്പപ്പോൾ സഞ്ചരിച്ചിരുന്ന വാഹനഹങ്ങളിലെ ഡ്രൈവര്‍മാരുടെ ഫോണുപയോഗിച്ചാണ് ഇവര്‍ നാട്ടിലേക്ക് ബന്ധപ്പെട്ടിരുന്നതും.
പെൺകുട്ടിയുടെ മൊഴി പോലീസ് രേഖപ്പെടുത്തും. പാതയോരത്ത് പ്രതിമാ നിർമ്മാണം നടത്തുന്ന രാജസ്ഥാൻ ദമ്പതികളുടെ കുട്ടിയെയാണ് തട്ടിക്കൊണ്ടുപോയത്. സംഭവത്തില്‍ നാല് പ്രതികള്‍ക്കെതിരെ പോക്‌സോ കുറ്റം ചുമത്തിയിരുന്നു.
Post Your Comments