Latest NewsIndia

തൊഴില്‍ ആരോഗ്യം കുടിവെള്ളം; വോട്ടര്‍മാരുടെ മുന്‍ഗണനയെന്ന് സര്‍വേഫലം

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വാഗ്ദാനപ്പെരുമഴയുമായി വിവിധ രാഷ്ട്രീയപാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളുമെത്തുമ്പോള്‍ വോട്ടര്‍മാര്‍ മുന്‍ഗണന നല്‍കുന്നത് എന്തിനാണ്. അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആര്‍) നടത്തിയ ഒരു പഠനം പറയുന്നത് തൊവിലവസരങ്ങള്‍, ആരോഗ്യപരിരക്ഷ, കുടിവെള്ളം എന്നിവയ്ക്കാണ് മിക്ക വോട്ടര്‍മാരും മുന്‍ഗണന നല്‍കുന്നതെന്നാണ്.

2,73,487 വോട്ടര്‍മാരെ ഉള്‍പ്പെടുത്തി നടത്തിയ സര്‍വേയിലാണ് വോട്ടര്‍മാരുടെ പ്രാഥമിക പരിഗണനാവിഷയങ്ങള്‍ വ്യക്തമായത്. വരുന്ന ലോക്‌സഭാതെരഞ്ഞെടുപ്പിന്റെ ഗതി നിശ്ചയിക്കുന്നത് ഈ മൂന്ന് ഘടകങ്ങളാണെന്നാണ് സര്‍വ്വേഫലം നല്‍കുന്ന സൂചന.

ഭരണപക്ഷസര്‍ക്കാരിന്റെ പരാജയകാരണങ്ങളായി പ്രതിപക്ഷം ഉയര്‍ത്തിക്കാട്ടാറുള്ള ക്രമസമാധാനം, കാര്‍ഷിക സബ്‌സിഡികള്‍, കാര്‍ഷിക ഉത്പന്നങ്ങളുടെ വില എന്നിവയ്ക്ക് പക്ഷേ വോട്ടര്‍മാര്‍ തെരഞ്ഞെടുപ്പില്‍ വലിയ പ്രാധാന്യം നല്‍കുന്നില്ല.

കഴിഞ്ഞ വര്‍ഷം ഒക്ടോബറിനും ഡിസംബറിനുമിടയില്‍ നടത്തിയ സര്‍വേയുടെ ഫലമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അതേസമയം അതിന് ശേഷം നടന്ന പുല്‍വാമ ആക്രമണവും , ബാലകോട്ട് വ്യോമാക്രമണവും സര്‍വേയില്‍ പങ്കെടുത്ത വോട്ടര്‍മാരുടെ മനസിനെ എങ്ങനെ സ്വാധീനിച്ചു എന്നത് ഈ സര്‍വേഫലത്തില്‍ അറിയാന്‍ കഴിയില്ല. വോട്ടര്‍മാരുടെ മുന്‍ഗണനകള്‍, സര്‍ക്കാരിന്റെ നിലവിലെ നയങ്ങള്‍ വിലയിരുത്തല്‍, പ്രകടനങ്ങള്‍ എന്നിവ അടിസ്ഥാനമാക്കി നടത്തിയ സര്‍വ്വേഫലമാണിതെന്ന് എഡിആര്‍ വ്യക്തമാക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button