തിരുവനന്തപുരം: ബിജെപി പോസ്റ്ററുകള്‍ അനധികൃതമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ കീറിയതിനെതിരെ ആറ്റിങ്ങലില്‍ പ്രതിഷേധം. നാട്ടുകാര്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാഹനം തടഞ്ഞു. ഏക പക്ഷീയമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ ബിജെപി പോസ്റ്ററുകള്‍ മാത്രം നീക്കം ചെയ്തതിനെതിരെ നാട്ടുകാര്‍ തന്നെ രംഗത്ത് എത്തുകയായിരുന്നു. ശോഭ സുരേന്ദ്രന്റെ പോസ്റ്ററുകൾ ആണ് കീറിക്കളഞ്ഞത്. അതേസമയം ഉദ്യോഗസ്ഥര്‍ മദ്യപിച്ചിരുന്നതായും ആരോപണം ഉണ്ട്.
ഉദ്യോഗസ്ഥര്‍ മദ്യപിച്ചിട്ടുണ്ടെന്ന പരാതിയെ തുടര്‍ന്ന് പോലീസ് എത്തി വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കി. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ വീടുകള്‍ കയറി പോസ്റ്റര്‍ ഒട്ടിച്ചിരിക്കുന്നതില്‍ പരാതിയുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഇല്ല എന്നായിരുന്നു വീട്ടുകാരുടെ മറുപടി. എന്നാല്‍ ഉദ്യോഗസ്ഥര്‍ ഏകപക്ഷീയമായി റോഡിന്റെ ഇരുവശങ്ങളില്‍ പതിപ്പിച്ച പോസ്റ്ററുകള്‍ നശിപ്പിക്കുകയായിരുന്നു. ഇത് കണ്ട് പ്രകോപിതരായ നാട്ടുകാരാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞത്.
വീട്ടുകാര്‍ക്ക് പരാതി ഇല്ലാതെ പോസ്റ്ററുകള്‍ കീറിയതിനെതിരെ വ്യാപക പ്രതിഷേധവും ഉയരുന്നുണ്ട്. സ്വകാര്യ വ്യക്തികളുടെ അനുവാദത്തോടെയാണ് പോസ്റ്ററുകൾ പഠിപ്പിച്ചിരുന്നത്. അവർക്ക് പരാതിയില്ലെന്ന് പറഞ്ഞിട്ടും പോസ്റ്ററുകൾ കീറിയതാണ് പ്രശ്നത്തിന് ഇടയാക്കിയത്.
Post Your Comments