Latest NewsKerala

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ മൊഴി നല്‍കിയ സിസ്റ്റര്‍ ലിസിയ്ക്ക് എതിരെ കര്‍ശന നിലപാടുമായി സന്യാസിനി സഭ

കൊച്ചി: സിസ്റ്റര്‍ ലിസി വടക്കേയിലിനെതിരെ കര്‍ക്കശ നിലപാടുമായി സന്യാസി സഭ. മൂവാറ്റുപുഴയിലെ മഠത്തിലെ താമസം അനധികൃതമാണെന്നും എത്രയും വേഗം വിജയവാഡയിലേക്ക് മടങ്ങിയെത്തണമെന്നുമാണ് നിര്‍ദേശം.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ആരോപണ വിധേയനായ കന്യാസ്ത്രീ പീഡനകേസില്‍ ഇരയ്ക്ക് അനുകൂലമായി മൊഴിനല്‍കിയതിനെ തുടര്‍ന്ന് തന്റെ ജീവന് ഭീഷണിയുണ്ടെന്ന് പ്രതികരിച്ചതിന് പിന്നാലെയാണ് സിസ്റ്റര്‍ ലൂസിയ്ക്ക് എതിരെ പ്രതികാര നടപടിയുമായി സന്യാസിനി സഭ രംഗത്ത് എത്തിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സിസ്റ്റര്‍ക്ക് വീണ്ടും കത്തയച്ചത്. മൂവാറ്റുപുഴ ജ്യോതിഭവനിലെ താമസം അനധികൃതമാണെന്നും ഇവിടെ എത്രയും വേഗം മഠം ഒഴിഞ്ഞ് മാര്‍ച്ച് 31 ന് അകം വിജയവാഡയില്‍ തിരികെ എത്തണമെന്നാണ് കത്തില്‍ പറയുന്നത്.

നേരത്തെ ഇരയ്ക്കനുകൂലമായി മൊഴി നല്‍കിയതിന് പിന്നാലെ സിസ്റ്ററെ സ്ഥലം മാറ്റിയിരുന്നു. എന്നാല്‍ അമ്മയ്ക്ക് സുഖമില്ലെന്ന് കാരണം കാണിച്ചുകൊണ്ട് ഇവര്‍ ഇവിടേക്ക് മടങ്ങിയെത്തുകയായിരുന്നു. അതേ സമയം മൊഴി നല്‍കിയതിനെക്കുറിച്ചും കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. മാനനഷ്ടത്തിനിടയാക്കിയ പ്രവൃത്തിയാണ് സിസ്റ്ററുടെ ഭാഗത്തുനിന്നുണ്ടായതെന്നടക്കം കത്തില്‍ പറയുന്നുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button