യുഎസ്എ: ബോക്സിംങ് താരം കുബ്രാത് പുലേവ് തന്റെ 28ാമത്തെ പ്രൊഫഷണല്‍ ബോക്സിംഗ് മത്സരത്തില്‍ 27ാമത്തെ വിജയം ആഘോഷിച്ചത് ഇന്റര്‍വ്യൂ ചെയ്യാനെത്തിയ വനിത മാധ്യമപ്രവര്‍ത്തകയെ ഫ്രഞ്ച് കിസ് ചെയ്താണ്. സംഭവം യുഎസിലെ ലാസ് വേഗാസിലാണ്. ജെന്നിഫര്‍ റവാലോയാണ് ബോക്സറുടെ അതിക്രമത്തിന് ഇരയായത്. വേഗാസ് സ്പോര്‍ട്സ് ഡെയ്ലി റിപ്പോര്‍ട്ടറാണ് ജെന്നിഫര്‍ റവാലോ. അവസാന ചോദ്യത്തിന് മറുപടി നല്‍കിക്കൊണ്ട് കുബ്രാത്, ജെന്നിഫറെ ബലമായി കടന്നുപിടിച്ച് ചുണ്ടില്‍ ചുംബിക്കുകയായിരുന്നു. കുബ്രാതിന്റെ പ്രതികരണം വിചിത്രവും ലജ്ജാകരവുമായിരുന്നു എന്ന് ജെന്നിഫര്‍ പറഞ്ഞു.ബള്‍ഗേറിയന്‍ ഹെവിവൈറ്റ് ബോക്സറാണ് കുബ്രാത് പുലേവ്.
Post Your Comments