ഇസ്ലാമാബാദ്: പണം കെട്ടിവെച്ചതിന്റെ ഉറപ്പിന് മേല്‍ പാക് മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന് പാക് സുപ്രീംകോടതി ജാമ്യം നല്കി. ചികിത്സാ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് നവാസ് ജാമ്യം തേടിയിരുന്നത്. എട്ട് ആഴ്ചത്തെ കാലവധിയാണ് ആവശ്യപ്പെട്ടതെങ്കിലും കോടതി 6 മാസത്തേക്ക് ജാമ്യം അനുവദിക്കുകയായിരുന്നു. 5 മില്യണ്‍ പാക്കിസ്ഥാന് രൂപയാണ് കെട്ടിവെക്കാന്‍ കോടതി നിര്‍ദ്ദേശിച്ചത്. രാജ്യം വിട്ട് പോകരുതെന്നും സ്വദേശത്ത് തന്നെ ചികില്‍സ തേടണമെന്നും കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അഴിമതിക്കേസില്‍ ജയില്‍ വാസത്തിലാണ് ശെരീഫ്. ചീഫ് ജസ്റ്റിസ് ആസിഫ് സയീദ് ഖോസ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ജാമ്യം സംബന്ധിച്ച ഹര്‍ജി പരിഗണിച്ചത്.
സൗദിയില്‍ സ്റ്റീല്‍ മില്‍ സ്വന്തമാക്കിയതിന് ചെലവാക്കിയ പണം എങ്ങനെ ലഭിച്ചുവെന്ന് ബോധിപ്പിക്കാത്തത് കൊണ്ട് പാക് സുപ്രീംകോടതി പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കിയ നവാസ് ഷെരീഫ് ഏഴ് വര്‍ഷത്തെ ജയില്‍ ശിക്ഷ നല്കിയിരിക്കവേണ് ജാമ്യ അപേക്ഷ പരിഗണിച്ചത്.
Post Your Comments