Latest NewsKerala

രാഹുലിനെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി: മിനിമം വരുമാന പദ്ധതി കബളിപ്പിക്കുന്ന വാഗ്ദാനമെന്ന് അരുണ്‍ ജെയിറ്റ്‌ലി

കഴിഞ്ഞ ഏഴ് പതിറ്റാണ്ട് കാലം കോണ്‍ഗ്രസ് രാജ്യത്തെ വഞ്ചിച്ചുകൊണ്ടിരിക്കുകയാണ്. വലിയ വാഗ്ദാനങ്ങളും കുറഞ്ഞ വിഭവങ്ങളും നല്‍കുന്നതാണ് കോണ്‍ഗ്രസിന്റെ രീതി

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായി പ്രഖ്യാപിച്ച മിനിമം വരുമാന പദ്ധതിക്കെതിരെ കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയിറ്റ്‌ലി രംഗത്ത്. രാഹുല്‍ ഗാന്ധിയുടെ വാഗ്ദാനം കബളിപ്പിക്കുന്നതാണെന്നും, അഞ്ച് കോടി കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 72000 രൂപ ലഭിക്കുമെന്ന് പറയുന്ന പദ്ധതി, നിലവില്‍ എന്‍ഡിഎ സര്‍ക്കാര്‍ നല്‍കുന്നതിന്റെ മൂന്നില്‍ ഒന്നുപോലുമില്ലെന്ന് ജെയിറ്റ്‌ലി പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു പേജിലായിരുന്നു ജെയിറ്റ്‌ലിയുടെ പ്രതികരണം.

കഴിഞ്ഞ ഏഴ് പതിറ്റാണ്ട് കാലം കോണ്‍ഗ്രസ് രാജ്യത്തെ വഞ്ചിച്ചുകൊണ്ടിരിക്കുകയാണ്. വലിയ വാഗ്ദാനങ്ങളും കുറഞ്ഞ വിഭവങ്ങളും നല്‍കുന്നതാണ് കോണ്‍ഗ്രസിന്റെ രീതി. കഴിഞ്ഞ 50 വര്‍ഷമായി പട്ടിണി ഇല്ലാതാക്കാം എന്ന മുദ്രാവാക്യമുയര്‍ത്തിയവര്‍ തന്നെ ഇപ്പോള്‍ വരുമാനമില്ലാത്തവര്‍ക്ക് 12000 രൂപ മിനിമം വരുമാനം ഉറപ്പുവരുത്തുമെന്ന് പറഞ്ഞ് രംഗത്തുവന്നിരിക്കുന്നതെന്നും അദ്ദേഹം കുറിക്കുന്നു.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പ്രതിമാസം 6000 രൂപ മിനിമം വരുമാനം ഉറപ്പുവരുത്തുമെന്നാണ് രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനം. പദ്ധതി നടപ്പിലായാല്‍ 20 ശതമാനം കുടുംബങ്ങള്‍ക്ക് ഗുണം ലഭിക്കും. അഞ്ച് കോടി കുടുംബങ്ങളിലെ 25 കോടി ജനങ്ങള്‍ക്ക് പദ്ധതിയുടെ നേരിട്ടുള്ള ഗുണം ലഭിക്കുമെന്നും രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button