KeralaLatest News

സൂര്യാഘാതത്തിനുള്ള മുന്നറിയിപ്പ് ട്രോള്‍ രൂപത്തിൽ

കേരളം കനത്ത വരൾച്ച നേരിടുന്ന സാഹചര്യത്തിൽ ട്രോള്‍ രൂപത്തിൽ മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്.ആളുകള്‍ സോഷ്യൽ മീഡിയയാണ് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് അതുകൊണ്ടുതന്നെ ട്രോളുകൾ പെട്ടെന്ന് ജനങ്ങളിലേക്കെത്തും. സൂര്യാഘാതത്തിന്‍റെ ലക്ഷണങ്ങൾ, ലക്ഷണങ്ങൾ കണ്ടാൽ ചെയ്യേണ്ട കാര്യങ്ങൾ, ചികിത്സ, കൂടായുളളവര്‍ക്ക് സൂര്യാഘാതമേറ്റാല്‍ ചെയ്യേണ്ടത്, പ്രതിരോധ മാര്‍ഗങ്ങള്‍ എന്നിവയെല്ലാമാണ് ട്രോളിലൂടെ പറയുന്നത്.

ലക്ഷണങ്ങൾ

1. ഉടന്‍‌ തന്നെ തണലുളളിടത്തേക്ക് മാറ്റുക
2. വസ്ത്രങ്ങള്‍ അഴിച്ചുമാറ്റുക
3. തണുത്ത വെള്ളം കൊണ്ട് ദേഹം തുടര്‍ച്ചയായി തുടയ്ക്കുക
4. രോഗിയെ എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിക്കുക

കൂടായുളളവര്‍ക്ക് സൂര്യാഘാതമേറ്റാല്‍

1. ഉടന്‍‌ തന്നെ തണലുളളിടത്തേക്ക് മാറ്റുക
2. വസ്ത്രങ്ങള്‍ അഴിച്ചുമാറ്റുക
3. തണുത്ത വെള്ളം കൊണ്ട് ദേഹം തുടര്‍ച്ചയായി തുടയ്ക്കുക
4. രോഗിയെ എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിക്കുക

പ്രതിരോധ മാർഗങ്ങൾ

1. നിര്‍ജലീകരണവും ക്ഷീണവും ഒഴിവാക്കാന്‍ ദിവസവും രണ്ടു-മൂന്നു ലീറ്റര്‍ വെള്ളമെങ്കിലും കുടിക്കുക

2. ചായയും കാപ്പിയും കൃത്രിമ ശീതളപാനീയങ്ങളും ബിയര്‍, മദ്യം എന്നിവയും ഒഴിവാക്കുക പകരം തിളപ്പിച്ചാറിയ വെള്ളം, കഞ്ഞിവെള്ളം, നാരങ്ങാവെള്ളം തുടങ്ങിയവ ഉപ്പുചേര്‍ത്ത് ഉപയോഗിക്കാം

3. രാവിലെ പതിനൊന്ന് മുതല്‍ ഉച്ച കഴിഞ്ഞ് മൂന്ന് വരെ വെയില്‍ കൊള്ളുന്നത് ഒഴിവാക്കണം

4.വ്യായാമം ഒഴിവാക്കുക

5.അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുക.

https://www.facebook.com/Dr.Nelson.Joseph/posts/2541411629216094

shortlink

Related Articles

Post Your Comments

Related Articles


Back to top button