ന്യൂഡല്‍ഹി: വയനാട്ടില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഇന്നുണ്ടാകും. യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുമായി ചേര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ അനുകൂലമായ പ്രതികരണമാണ് രാഹുലില്‍ നിന്ന് ഉണ്ടായതെന്നാണ് സുചന. വയനാട് പോലെ സുരക്ഷിതമായ മണ്ഡലത്തില്‍ മത്സരിച്ചാല്‍ രാജ്യത്തെ മറ്റിടങ്ങളില്‍ പ്രചാരണത്തിനു കൂടുതല്‍ സമയം ലഭിക്കുമെന്നനതിനാല്‍ അനുകൂല തീരുമാനം തന്നെ എടുക്കാനാണ് സാധ്യത.
അതേസമയം ഇടതു പാര്‍ട്ടികളുടെ സമ്മര്‍ദം ശക്തമായതു പരിഗണിച്ചു മനംമാറ്റത്തിനു തയാറാവണമെന്ന ചില നേതാക്കളുടെ ആവശ്യവും രാഹുലിനു മുന്നിലുണ്ട്. എന്നാല്‍ പ്രവര്‍ത്തകസമിതിയിലെ ധാരണയുടെ അടിസ്ഥാനത്തില്‍ കേന്ദ്ര തിരഞ്ഞെടുപ്പു സമിതി യോഗം ചേര്‍ന്ന് അന്തിമ തീരുമാനം കൈക്കൊള്ളും. വയനാടിനൊപ്പം അമേഠിയിലും രാഹുല്‍ മത്സരിക്കണമെന്നു സോണിയ നിര്‍ദേശിച്ചു. മുതിര്‍ന്ന നേതാക്കള്‍ക്കും ഇതേ അഭിപ്രായമായിരുന്നു. രണ്ടു സീറ്റിലും ജയിക്കുന്നപക്ഷം, രാഹുല്‍ വയനാട് നിലനിര്‍ത്തുകയും അമേഠിയില്‍ പ്രിയങ്ക മത്സരിക്കുകയുമെന്ന ഫോര്‍മുലയാണു പരിഗണനയില്‍.
ഇത്തരമൊരു സത്സരം നടത്തുന്നതിലൂടെ ബിജെപിയല്ല സിപിഎമ്മാണു മുഖ്യ എതിരാളിയെന്ന സന്ദേശമാണു കോണ്‍ഗ്രസ് ഇതിലൂടെ നല്‍കുന്നതെന്നു സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ള കുറ്റപ്പെടുത്തിഎന്നാല്‍ രാഹുല്‍ മത്സരിക്കുമെന്ന് പറഞ്ഞിട്ടില്ലന്ന് എഐസിസി ഭാരവാഹി പി.സി. ചാക്കോ ഇന്നലെ പ്രതികരിച്ചിരുന്നു, അദ്ദേഹം വയനാട്ടില്‍ മത്സരിക്കുന്നതു ദേശീയ രാഷ്ട്രീയത്തില്‍ തെറ്റായ സന്ദേശം നല്‍കുമെന്നു പി.സി ചാക്കോ ചൂണ്ടി കാട്ടി.
Post Your Comments