KeralaLatest News

സുപ്രീംകോടതി വിധി; പ്രതികരണവുമായി കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജികള്‍ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളിയതിൽ പ്രതികരണവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഹർജി തള്ളിയത് സര്‍ക്കാറിന് തിരിച്ചടിയല്ലെന്നും ശബരിമലയില്‍ മുന്‍പുണ്ടായിരുന്ന സാഹചര്യമല്ല ഇപ്പോഴുള്ളതെന്നും സുപ്രീംകോടതി ഉത്തരവ് സര്‍ക്കാര്‍ സ്വീകരിക്കുന്നുവെന്നും കടകംപള്ളി വ്യക്തമാക്കി.

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജികള്‍ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളുകയായിരുന്നു. ഇതോടൊപ്പം ഹൈക്കോടതി മൂന്നംഗ നിരീക്ഷണസമിതിയെ നിയോഗിച്ച നടപടി പുനഃപരിശോധിക്കണമെന്ന ആവശ്യവും സുപ്രീംകോടതി പരിഗണിച്ചില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button