മുംബൈ: ഇറകകം കുറഞ്ഞ പാവാട ധരിക്കരുതെന്ന കോളേജ് അധികൃതരുടെ നിര്‍ദ്ദേശത്തിനെതിരെ കാല്‍പാദം വരെയുള്ള വസ്ത്രം ധരിച്ചും മുഖം മൂടിയും വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. മഹാരാഷ്ട്രയിലെ ജെ ജെ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളാണ് കോളേജ് അധികൃതര്‍ക്കെതിരെ രംഗത്തെത്തിയത്.
ഹോളി ആഘോഷങ്ങള്‍ക്കു പിന്നാലെയാണ് വിദ്യാര്‍ത്ഥിനികള്‍ ഇറക്കം കുറഞ്ഞ പാവാട ധരിക്കരുതെന്ന് അധികൃതര്‍ ഉത്തരവിറക്കിയത്. ഇറക്കം കുറഞ്ഞ പാവാടക്ക് വിലക്കേര്‍പ്പെടുത്തിയതോടൊപ്പം ആഘോഷ സമയങ്ങളില്‍ പുരുഷന്മാരുടെ അടുത്ത് ഇരിക്കരുതെന്നും രാത്രി 10 മണിയാകുമ്പോള്‍ ഹോസ്റ്റലില്‍ എത്തണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പുതിയ നിര്‍ദ്ദേശം ഇഷ്ട്ടമുള്ള രീതിയില്‍ വസ്ത്രം ധരിക്കാനുള്ള അവകാശത്തെ ഹനിക്കുന്നതാണെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. എന്നാല്‍ പ്രതിഷേധത്തിന് പിന്നാലെ വിദ്യാര്‍ത്ഥിനികള്‍ മാന്യമായി വസ്ത്രം ധരിക്കണമെന്നത് മാത്രമാണ് തന്റെ സന്ദേശമെന്ന് ഉത്തരവിറക്കിയ ഡോക്ടര്‍ അജയ് ചന്ദന്‍വാലേയും വാര്‍ഡന്‍ ശില്‍പ്പ പാട്ടീലും പറഞ്ഞു.
ഹോളി ആഘോഷങ്ങള്‍ക്കിടയില്‍ ചില പ്രശ്‌നങ്ങളുണ്ടായി, പുതിയ നിര്‍ദ്ദേശത്തില്‍ എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുണ്ടെങ്കിലും വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച ചെയ്യാനും തയ്യാറാണെന്ന് അധികൃതര്‍ അറിയിച്ചു.
Post Your Comments