ന്യൂ ഡൽഹി : ലോക്സഭാ തിരഞ്ഞെടുപ്പിന് വയനാട്ടിലെ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. കേരളത്തിൽ നിന്നുള്ള മുതിർന്ന നേതാക്കളോടാണ് ഇക്കാര്യം പറഞ്ഞത്. മത്സരിക്കണോ എന്ന കാര്യത്തിൽ രാഹുൽ ഗാന്ധി തന്നെ അന്തിമമായി തീരുമാനിക്കുമെന്നാണ് സൂചന.
കേരളം ഉൾപ്പടെയുള്ള സംസ്ഥാനഘടകങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിഷയമാണ് വയനാട്ടിലെ സ്ഥാനാർത്ഥിത്വം. മുതിർന്ന നേതാക്കൾ എന്താണ് തീരുമാനമെന്ന് രാഹുലിനോട് നേരിട്ട് തിരക്കിയപ്പോൾ അക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല’ എന്ന ഒറ്റ വരി മറുപടി മാത്രമാണ് നൽകിയത്.
അമേഠിക്ക് പുറമെ മറ്റേതെങ്കിലും മണ്ഡലത്തിൽ മത്സരിക്കുമോ എന്ന ചോദ്യത്തിന് പ്രകടന പത്രികയിലെ വിശദാംശങ്ങൾ പറയാൻ വേണ്ടി മാത്രമാണ് വാര്‍ത്താ സമ്മേളനമെന്നും ബാക്കി കാര്യങ്ങൾ പിന്നെ പറയാമെന്നുമായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം.
Post Your Comments