ന്യൂഡല്‍ഹി: റാഫേല്‍ പോര്‍വിമാനങ്ങള്‍ ഇന്ത്യ സ്വന്തമാക്കികഴിഞ്ഞാല്‍ പാകിസ്ഥാന്റെ യുദ്ധവിമാനങ്ങൾക്ക് ഇന്ത്യയുടെ ഏഴയലത്തുപോലും എത്തിനോക്കാന്‍ പാകിസ്ഥാന് കഴിയില്ലെന്ന് വ്യോമസേനാ മേധാവി ബി.എസ്. ധനോവ. അമേരിക്കയില്‍ നിന്നു ഇന്ത്യ ഇറക്കുമതി ചെയ്ത നാലു ചിനൂക്ക് ഹെലികോപ്ടറുകള്‍ വ്യോമസേനയ്ക്ക് നല്‍കിയതിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പാകിസ്ഥാനെ നേരിടാന്‍ ഏറ്റവും മികച്ച പോര്‍വിമാനം റഫാലാണ്. റഫേല്‍ ഉണ്ടായിരുന്നുവെങ്കില്‍ ഫെബ്രുവരിയില്‍ സംഭവിച്ചതു പോലുള്ള വെല്ലുവിളികള്‍ അതിവേഗം നേരിടാമായിരുന്നു. ആകാശ ആക്രമണത്തിനു ഏറ്റവും മികച്ചതാണ് റാഫേല്‍ വിമാനമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments